മുസ്ലീങ്ങളും ക്രിസ്ത്യാനികളുമല്ല, ഹിന്ദുക്കള്‍ക്ക് ഭീഷണി ഇടത് ലിബറലുകള്‍, അസം മുഖ്യമന്ത്രി

ഇടതുപക്ഷവും ലിബറലുകളുമാണ് ഹിന്ദുക്കള്‍ക്ക് ഏറ്റവും വലിയ അപകടമെന്ന് ആരോപിച്ച് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ ഹിന്ദുക്കള്‍ക്ക് ഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സമൂഹത്തിനുള്ളില്‍ തന്നെയുള്ളവരാണ് ഹിന്ദുക്കളെ ദുര്‍ബലപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമബംഗാളില്‍ ഹിന്ദുക്കള്‍ ദുര്‍ബലപ്പെടുന്നതിന് കാരണം ഈ പശ്ചാത്തലമുള്ള മമത ബാനര്‍ജിയാണെന്നും അദ്ദേഹം ആരോപിച്ചു.ഇന്ത്യന്‍ സംസ്‌കാരത്തിന് 5000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് ഓര്‍ക്കണം. 1947-ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയതോടെ അത് ഉണ്ടായതല്ല അത്. ഇന്ത്യ ഒരു ‘ സ്വാഭാവിക മതേതര രാഷ്ട്രമാണ് ‘ . സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും ഗുണങ്ങള്‍ നമ്മെ ആരും പഠിപ്പിക്കേണ്ടതില്ല – അദ്ദേഹം പറഞ്ഞു.രാഹുല്‍ ഗാന്ധിയോ മമത ബാനര്‍ജിയോ ഹിന്ദുക്കള്‍ ഇല്ലാതാകുമെന്ന് കരുതുന്നുവെങ്കില്‍, അവര്‍ അറിയണം, ഹിന്ദുക്കള്‍ എപ്പോഴും നിലനില്‍ക്കുമെന്ന്

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...