‘കംബാക്ക് ഓഫ് ദ് ഇയർ’; ലോറസ് പുരസ്കാരത്തിന്റെ സാധ്യതാ പട്ടികയിൽ ഋഷഭ് പന്തും

കായിക മേഖലയിലെ ഓസ്കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരത്തിന്റെ സാധ്യതാ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തും. ‘കംബാക്ക് ഓഫ് ദ് ഇയർ’ പുരസ്കാരത്തിനാണ് പന്തിന് നോമിനേഷൻ ലഭിച്ചത്. കാർ അപകടത്തിൽ പരിക്കേറ്റ പന്ത് കളിക്കളത്തിലേക്ക് ശക്തമായി തിരിച്ചെത്തിയിരുന്നു.പ്രചോദിപ്പിക്കുന്ന ഈ തിരിച്ചുവരവിനാണ് പന്ത് പുരസ്കാര പട്ടികയിൽ ഇടം പിടിച്ചത്. സച്ചിൻ ടെണ്ടുൽക്കർ ആണ് ലോറസ് പുരസ്കാരം നേടിയിട്ടുള്ള ഒരേയൊരു ക്രിക്കറ്റ് താരം.2022 ഡിസംബര്‍ 30-ന് കാറപകടത്തില്‍ പരിക്കേറ്റ് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു റിഷഭ് പന്ത്. ഡല്‍ഹി – ദെഹ്റാദൂണ്‍ ഹൈവേയില്‍വെച്ച് ഋഷഭ് ഓടിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. വാഹനം പൂര്‍ണമായി കത്തിനശിച്ചിരുന്നു. പന്തിന്റെ മെഴ്സിഡസ് ബെന്‍സ് കാറാണ് അപകടത്തില്‍പ്പെട്ടത്. ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള തീവ്രപരിചരണങ്ങള്‍ക്കുശേഷമാണ് ഋഷഭ് ടീമില്‍ തിരിച്ചെത്തിയത്.അതേസമയം ഐപിഎൽ ചരിത്രത്തിലെ തന്നെ ഉയർന്ന തുക നൽകിയാണ് ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഋഷഭ് പന്തിനെ ടീം കൊണ്ടുവന്നത്. 27 കോടി രൂപയ്ക്കാണ് താരത്തെ ലക്‌നൗ സ്വന്തമാക്കിയത്. റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ച് ഡല്‍ഹി പന്തിനായി 20.75 കോടിരൂപയ്ക്ക് രംഗത്തെത്തിയെങ്കിലും അതെല്ലാം നിഷ്പ്രഭമാക്കി 27 കോടി രൂപയ്ക്ക് ലക്‌നൗ സ്വന്തമാക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....