കാസർകോട്, മഞ്ചേശ്വരം വാമഞ്ചൂരിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. കിഷൻ കുമാർ, ജനാർദ്ദനൻ, അരുൺ എന്നിവരാണ് മരിച്ചത്. കർണാടക ഉപ്പിനങ്ങാടി സ്വദേശി രത്തനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് അപകടം. ചെക്ക് പോസ്റ്റിനു സമീപത്തുള്ള പാലത്തിൻ്റെ ഡിവൈഡറിൽ കാർ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ മംഗൽപാടി ആശുപത്രിയിലേക്ക് മാറ്റി. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി.