മുള്ളൻപന്നി ആക്രമണത്തില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് പരിക്ക്

കൂത്തുപറമ്പ് കണ്ടേരിയില്‍ മുള്ളൻപന്നി ആക്രമണത്തില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കണ്ടേരി തസ്മീറ മൻസിലില്‍ മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്. പുലർച്ചെ 5 മണിയോടെ പിതാവ് താജുദ്ദീനൊപ്പം സ്കൂട്ടറില്‍ മസ്ജിദിലേക്ക് പോകവേ മുള്ളൻപന്നി റോഡിന് കുറെ ചാടുകയും നിയന്ത്രണം വിട്ട സ്കൂട്ടർ മറിയുകയുമായിരുന്നു. മുള്ളൻ പന്നിയുടെ ശരീരത്തില്‍ നിന്നുതിർത്ത മുള്ളുകളാണ്ശാദിലിന്റെ ദേഹത്തേക്ക് തുളച്ച്‌ കയറിയത്. 12 ഓളം മുള്ളുകള്‍ ശരീരത്തില്‍ തുളച്ചുകയറി. ഇടതു കൈപ്പത്തിയില്‍ മുള്ള് ആഴത്തില്‍ തറച്ച്‌ പുറത്തേക്ക് എത്തിയ നിലയിലായിരുന്നു. സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

spot_img

Related articles

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴയിൽ വീണ്ടും പാമ്പുകടിയേറ്റ് മരണം. കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിൻ്റെ ഭാര്യ ഇന്ദിര(65) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ...

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്‌ജി

അഭിഭാഷക എ കെ പ്രീതയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം ഇറക്കി. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. അഡീഷണല്‍ ജഡ്ജിയായി...

ചെങ്ങന്നൂരിൽ മോട്ടോർ വാഹന അദാലത്ത് 27 മുതൽ

മോട്ടോർ വാഹന നിയമലംഘനങ്ങൾ തീർപ്പാക്കാൻ ചെങ്ങന്നൂർ സബ് ആർ.റ്റി ഓഫീസിൽ 27 മുതൽ 30 വരെ (രാവിലെ 10 മണി മുതൽ വൈകിട്ട് 5...

രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സാധ്യത

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സമാനമായ സാഹചര്യത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്നും നാളെയും പാലക്കാട് ജില്ലയിലെ...