കോണ്‍ഗ്രസ് നേതാവിനൊപ്പം സെല്‍ഫിയെടുത്ത പഞ്ചായത്ത് അംഗത്തെ ബിജെപി പുറത്താക്കി

കോണ്‍ഗ്രസ് നേതാവിനൊപ്പം സെല്‍ഫിയെടുത്ത പഞ്ചായത്ത് അംഗത്തെ ബിജെപി പുറത്താക്കി. കാസർഗോഡ് എൻമകജെ പഞ്ചായത്ത്‌ അംഗം മഹേഷ്‌ ഭട്ടിനെതിരെയാണ് ബിജെപി അച്ചടക്ക നടപടി എടുത്തത്. ഓപ്പറേഷൻ ഹസ്ത എന്ന അടിക്കുറിപ്പോടെ കോണ്‍ഗ്രസ് നേതാവ് മഹേഷിനൊപ്പമുള്ള സെല്‍ഫി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. പാർട്ടി വിരുദ്ധ നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അറിയിച്ചു.ഒരുമാസം മുൻപ് പഞ്ചായത്ത് ഓഫിസില്‍ ഇരുവരും സെല്‍ഫി എടുത്തിരുന്നു. ‘4 വർഷത്തെ വിജയകരമായ ഓപ്പറേഷൻ. ഓപ്പറേഷൻ ഹസ്ത ഇപ്പോഴും തുടരുന്നു. ഞങ്ങള്‍ എട്ടല്ല. ഒൻപതാണ്’ എന്ന അടിക്കുറിപ്പോടെയാണ് മഹേഷ് ഭട്ടിനൊപ്പമുള്ള ചിത്രം രാധാകൃഷ്ണ നായിക് പങ്കുവച്ചത്.

Leave a Reply

spot_img

Related articles

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴയിൽ വീണ്ടും പാമ്പുകടിയേറ്റ് മരണം. കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിൻ്റെ ഭാര്യ ഇന്ദിര(65) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ...

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്‌ജി

അഭിഭാഷക എ കെ പ്രീതയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം ഇറക്കി. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. അഡീഷണല്‍ ജഡ്ജിയായി...

ചെങ്ങന്നൂരിൽ മോട്ടോർ വാഹന അദാലത്ത് 27 മുതൽ

മോട്ടോർ വാഹന നിയമലംഘനങ്ങൾ തീർപ്പാക്കാൻ ചെങ്ങന്നൂർ സബ് ആർ.റ്റി ഓഫീസിൽ 27 മുതൽ 30 വരെ (രാവിലെ 10 മണി മുതൽ വൈകിട്ട് 5...

രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സാധ്യത

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സമാനമായ സാഹചര്യത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്നും നാളെയും പാലക്കാട് ജില്ലയിലെ...