ഏഴാറ്റുമുഖം ഗണപതിയെ വെറ്റിനറി ഡോക്ടർമാർ പരിശോധിച്ചു; 2 ദിവസം നിരീക്ഷിക്കും

അതിരപ്പള്ളിയിൽ കാലിന് പരുക്കേറ്റ ഏഴാറ്റുമുഖം ഗണപതിയ്ക്ക് രണ്ടുദിവസം കൂടി നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനം. നിലവിൽ ആന വെറ്റിലപ്പാറ 14 ലാണ് ഉള്ളത്. വനംവകുപ്പിന്റെ മൂന്നു വെറ്റിനറി ഡോക്ടർമാരുടെ സംഘമാണ് പരുക്കേറ്റ ആനയെ പരിശോധിച്ചത്. ഏഴാറ്റുമുഖം ഗണപതിയുടെ ഏറ്റവും പുതിയ ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു.കാല് ഉളുക്കിയതോ, മുറിവേറ്റതോ ആകാമെന്ന് പ്രാഥമിക വിലയിരുത്തൽ. പരുക്കേറ്റ ആനയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ട്വന്റിഫോർ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആനയെ വനം വകുപ്പ് നിരീക്ഷിച്ചത്. രണ്ടുദിവസത്തോളമായി ആന മുടന്തിയാണ് നടക്കുന്നതിന് നാട്ടുകാർ പറഞ്ഞിരുന്നു. വലതുകാലിനാണ് പാറുള്ളെട്ടിരിക്കുന്നതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.ദിവസങ്ങൾക്കു മുൻപ്‌, അതിരപ്പള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ ചികിത്സിക്കുന്നതിനു മയക്കുവെടി വച്ചപ്പോൾ തൊട്ടടുത്ത് ഏഴാറ്റുമുഖം ഗണപതി ഉണ്ടായിരുന്നു. വെടിയേറ്റ ആന തളർന്നുവീഴുന്നത് കണ്ട ഗണപതി താങ്ങിനിർത്താൻ ശ്രമിക്കുന്ന രംഗം ഏവരുടെയും കരളലിയിപ്പിച്ചിരുന്നു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....