വിക്രമിന്റെ ‘വീര ധീര സൂര’നിലെ പുതിയ ഗാനം പുറത്ത്

മികച്ച ബോക്സോഫീസ് വിജയവും നിരൂപക പ്രശംസയും നേടിയ ‘ചിത്ത’ എന്ന ചിത്രത്തിന് ശേഷം ചിയാൻ വിക്രത്തെ നായകനാക്കി അരുൺ കുമാർ സംവിധാനം ചെയ്യുന്ന ‘വീര ധീര സൂരനി’ലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ആത്തി അടി ആത്തി’ എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിന്റെ സംഗീത സംവിധായകനായ ജി.വി പ്രകാശ് കുമാറും, സാധികയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.3 മിനുട്ടിനടുത്ത് മാത്രം ദൈർഘ്യമുള്ള ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിവേകാണ്. വിക്രത്തിന്റെ കഥാപാത്രത്തിന്റെയും നായികയുടെയും വിവാഹത്തിന്റെ ദൃശ്യങ്ങളാണ് ലിറിക്കൽ ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനകം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഗ്രാമ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു വിജിലാന്റി ആക്ഷൻ ത്രില്ലർ ചിത്രമാകും ‘വീര ധീര സൂരൻ’ എന്നാണ് ടീസറുകൾ സൂചിപ്പിക്കുന്നത്.വീര ധീര സൂരൻ : പാർട് 2 എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ചിത്രത്തിന്റെ പ്രീക്വൽ ആയ വീര ധീര സൂരൻ : പാർട്ടി വൺ പിന്നീട് ആവും റിലീസ് ചെയ്യുക. ഒന്നാം ഭാഗത്തിനും മുൻപേ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ വലിയ പ്രത്യേകത. ചിത്രത്തിൽ വിക്രമിനൊപ്പം സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ, എസ്.ജെ സൂര്യ, സിദ്ധിഖ്, എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.എച്ച്.ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബു നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് തേനി ഈശ്വർ ആണ്. പ്രസന്ന ജി.കെ എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രം മാർച്ച് 27 ന് റിലീസ് ചെയ്യും.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....