ശ്രീഗോകുലം മൂവീസിന്റെ കത്തനാർ – ഡബ്ബിംഗ് ആരംഭിച്ചു

ചരിത്രത്തിന്റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാർ . അമാനുഷികശക്തിയുള്ള കടമറ്റത്തു കത്തനാറിൻ്റെ കഥഎന്നും പ്രേക്ഷകർക്കിടയിൽ സ്വാധീനവും കൗതുകവുമുള്ള താണ്.ഈ കഥ ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവർത്തകരുടേയും പിൻബലത്തോടെ ചലച്ചിത്രാവിഷ്ക്കാരം നടത്തപ്പെടുന്നു.മികച്ച വിജയം നേടിയ ഫിലിപ്സ് ആൻ്റ് മങ്കിപ്പെൻ , ദേശീയ പുരസ്ക്കാരത്തിനർഹമായ ഹോം എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ റോജിൻ ഫിലിപ്പാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ജയസൂര്യയാണ് കടമകത്തു കത്തനാർ എന്ന മാന്ത്രിക വൈദികനെ അനശ്വരമാക്കുന്നത്. മൂന്നുവർഷത്തെ പ്രീപ്രൊഡക്ഷനും, ഒന്നര വർഷം നീണ്ട ചിത്രീകരണവും പ്രാഥമിക പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കി കൊണ്ട് ഈ ചിത്രത്തിൻ്റെ ഡബ്ബിംഗ് ജോലികൾ ആരംഭിച്ചിരിക്കുന്നു.മറ്റെല്ലാ ചിത്രങ്ങളും മാറ്റി വച്ച്, മനസ്സും ശരീരവും കഴിഞ്ഞ മൂന്നു വർഷക്കാലമായി കത്തനാറെ കൈയ്യാളാനായി അർപ്പിച്ച ജയസൂര്യ ഡബ്ബിംഗ് തീയേറ്ററിൽ വച്ച് ഫെയ്സ് ബുക്കിൽ കൂടി ഈ അസുലഭ സന്തോഷം പങ്കുവച്ചത് നവമാധ്യങ്ങളും ആരാധകരും ആഘോഷിക്കപ്പെടുകയാണ്.വലിയ മുതൽമുടക്കിൽ എത്തുന്ന ഈ ചിത്രത്തിൻ്റെ മുടക്കു മുതൽ പ്രതീക്ഷിച്ചതിലും തിന്നും വലിയ തോതിലാണു കൂടിയതെന്ന് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി വ്യക്തമാക്കി.ലോകനിലവാരത്തിലുള്ള ഒരു ചിത്രമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രം ലോകത്തിൽ ഏതുഭാഷക്കാർക്കും ആസ്വദിക്കാവുന്ന നിലയിലുള്ള ഒരു യുണിവേഴ്സൽ ചിത്രമായിരിക്കുമെന്ന് കൃഷ്ണമൂർത്തി പറഞ്ഞു.ആർ.രാമാനന്ദാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.ജയസൂര്യക്കു പുറമേ ഇതര ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും അണിനിരക്കുന്നു.പ്രശസ്ത ബോളിവുഡ് താരം, അനുഷ്ക ഷെട്ടി, പ്രഭുദേവ, സാൻ്റി മാസ്റ്റർ,കുൽപീത് യാദവ് ഹരീഷ് ഉത്തമൻ, എന്നിവരും മലയാളത്തിൽ നിന്നും കോട്ടയം രമേഷ്, സനൂപ് സന്തോഷ്, ദേവിക സഞ്ജയ് (മകൾ ഫെയിം) കിരൺ അരവിന്ദാക്ഷൻ, സുശീൽ കുമാർ തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വി എഫ്.എക്സ് ആന്റ് വെർച്ച്വൽ പ്രൊഡക്ഷൻസിലൂടെ യാണ് ഈ ചിത്രത്തിന്റെ അവതരണം. വിർച്വൽ പ്രൊഡക്ഷൻസിന്റെ ഇന്ത്യയിലെ ആദ്യ ചിത്രം കൂടിയാണിത്.ത്രീഡി ദൃശ്യ വിസ്മയത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം . ആധുനിക സാങ്കേതിക വിദ്യകളുടെ സംഗമ സംരംഭമെന്നു തന്നെ പറയാം.ഛായാഗ്രഹണം – നീൽ – ഡി കുഞ്ഞ.എഡിറ്റിംഗ് -റോജിൻ തോമസ്.മേക്കപ്പ് – റോണക്സ്‌ സേവ്യർ .കോസ്റ്റും ഡിസൈൻ – ഉത്തരാ മേനോൻ.വി.എഫ്. എക്സ്-സൂപ്പർവൈസർ – വിഷ്ണു രാജ്വി.എഫ്. എക്സ്. പ്രൊഡ്യൂസർ – സെന്തിൽ നാഥൻ.ഡി.ഐ.കളറിസ്റ്റ് – എസ്.ആർ.കെ. വാര്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -ഷാലം, ഗോപേഷ്.കോ പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌സ് – സജി.സി.ജോസഫ്. രാധാകൃഷ്ണൻ ചേലാരി,വാഴൂർ ജോസ്.ഫോട്ടോ – ഹരി തിരുമല.

Leave a Reply

spot_img

Related articles

UAEയിൽ രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കി; ശിക്ഷിച്ചത് കൊലക്കുറ്റത്തിന്

രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതായി യു എ ഇ – ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. മുഹമ്മദ് റിനാഷ് അരംഗിലോട്ട്, മുരളീധരൻ പെരുംതട്ട വളപ്പിൽ എന്നിവരെയാണ്...

ഞെട്ടിക്കുന്ന കണക്കുകൾ; സംസ്ഥാനത്ത് ലഹരിക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവ്

സംസ്ഥാനത്ത് ലഹരിയ്ക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയർന്നു. എക്സൈസിന് കീഴിലുള്ള വിമുക്തിയിൽ കഴിഞ്ഞ വർഷം മാത്രം ചികിത്സയ്ക്ക് എത്തിയ 18 വയസിന് താഴെയുള്ളവർ...

സിപിഐഎം പ്രവർത്തകൻ്റെ വീടിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

തിരുവനന്തപുരം നഗരൂർ വെള്ളല്ലൂരിൽ സിപിഐഎം പ്രവർത്തകൻ്റെ വീടിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ലോക്കൽ കമ്മിറ്റി അംഗം ആർ. രതീഷിൻ്റെ വീടിനു നേരെയാണ് 12...

“ഞങ്ങളുടെ ഉത്തരവാദിത്തങ്ങളെ കുറിച്ച് എഎപി ഓർമിപ്പിക്കേണ്ടതില്ല, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അഭിപ്രായങ്ങൾ തേടും” : ബജറ്റ് ഉടനെന്ന് രേഖ​ ​ഗുപ്ത

ജനങ്ങളുടെ എല്ലാ പ്രതീക്ഷകളും നിറവേറ്റുന്നതാണ് സംസ്ഥാന സർക്കാർ അവതരിപ്പിക്കാൻ പോകുന്ന ബജറ്റെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത. ഡൽഹിയിലെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിചെല്ലുമെന്നും സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ...