കാണാതായ വൃദ്ധ ദമ്പതികളിലൊരാളുടെ മൃതദേഹം കണ്ടെത്തി; ഭർത്താവിനെ കാണാനില്ല

ആയിരവല്ലി ക്ഷേത്രക്കടവിൽ കാണാതായ വൃദ്ധദമ്പതികളിൽ ഭാര്യയുടെ മൃതദേഹം കണ്ടെത്തി.
ഭർത്താവിനായി തെരച്ചിൽ തുടരുന്നു. വട്ടിയൂർക്കാവ് നേതാജിറോഡ് ബോസ് ലെയിൻ താമസക്കാരായിരുന്ന വസന്തയുടെ(75) മൃതദേഹമാണ് ഫയർഫോഴ്സ് കണ്ടെത്തിയത്.ഇവരോടൊപ്പം കാണാതായ ഭർത്താവ് നടേശനായി (83) അഗ്നിശമനസേന തെരച്ചിൽ നടത്തിയെങ്കിലും ഇന്നലെ രാത്രിയോടെ തെരച്ചിൽ അവസാനിപ്പിച്ചു. ഇളയ മകൻ സജീവിനൊപ്പം താമസിച്ചിരുന്ന ഇരുവരും വ്യാഴാഴ്ച്ച ഉച്ചക്ക്ക് 11 മണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയതായി പറയുന്നു.

ഉച്ചയോടെ മുന്നാംമൂട് ആയിരവല്ലി ക്ഷേത്രക്കടവില്‍ കരമനയാറ്റിലാണ് ഇവരെ കാണാതായത്. തുടർന്ന് ഫയർഫോഴ്സ് തിരുവനന്തപുരം യൂണിറ്റ് എത്തി നടത്തിയ തെരച്ചിലിലാണ് പുളിയറക്കോണം എലക്കോട് പള്ളിക്ക് സമീപത്തുന്നിന്ന് വൈകുന്നേരം നാല് മണിയോടെ വസന്തകുമാരിയുടെ മൃതദേഹം കണ്ടെടുത്തത്. വസന്തകുമാരി നടക്കാനായി സഹായത്തിനുപയോഗിച്ചിരുന്ന വാക്കറും നടേശന്റെ ഷർട്ടും കടവിൽ നിന്ന് കണ്ടെടുത്തു. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം.വസന്തകുമാരിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. നടേശനായി രാവിലെ തിരച്ചിൽ തുടരും.

Leave a Reply

spot_img

Related articles

കൂടൽമാണിക്യത്തിലെ ജാതി വിവേചനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം...

അസംതൃപ്തി ആവർത്തിച്ച് എ. പദ്‌മകുമാർ

സി.പി.എം. സംസ്ഥാന സമിതിയിൽ ഇടം ലഭിക്കാത്തതിലും വീണാ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി ആവർത്തിച്ച് എ. പദ്‌മകുമാർ. സി.പി.എം. സംസ്ഥാന സമ്മേളനം കഴിഞ്ഞ് നാട്ടിൽ...

കൊല്ലത്തെ ചെങ്കടലാക്കി സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം

ആയിരങ്ങൾ അണിനിരന്ന റാലിയോടെ സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം. പാർട്ടിയുടെ കരുത്തും സംഘടനാശേഷിയും അച്ചടക്കവും ജനപിന്തുണയും വിളിച്ചോതുന്നതായികൊല്ലത്ത് നടന്ന സമ്മേളനവും റാലിയും. സംഘാടകരുടെ കണക്കു...

യൂട്യൂബിൽ കണ്ട ഡയറ്റ് അനുകരിച്ചു; ആമാശയം ചുരുങ്ങി യുവതി മരിച്ചു

കണ്ണൂരിലെ കൂത്തുപറമ്പ് മെരുവമ്പായിയിൽ 18കാരി യൂട്യൂബിൽ കണ്ട അശാസ്ത്രീയമായ ഡയറ്റ് അനുകരിച്ച് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചു. മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരിക്കണ്ടി വീട്ടിൽ...