കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സും ആക്ടീവ സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പന്തളത്ത് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സും ആക്ടീവ സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്തളം, പൂഴിക്കാട്, ചാരുനിക്കുന്നതിൽ വിഷ്ണു എച്ച് (35) യാണ് മരിച്ചത്. എം സി റോഡിൽ പന്തളംമണികണ്ഠൻ ആൽത്തറയ്ക്ക് സമീപംവ്യാഴാഴ്ച രാത്രി 10നായിരുന്നു അപകടം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമല ആശുപത്രിയിൽ മാറ്റിയിരുന്നു. രാത്രിയോടു കൂടിയായിരുന്നു മരണം സംഭവിച്ചത്.സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന സഹയാത്രക്കാരന് പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു.പന്തളം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Leave a Reply

spot_img

Related articles

ഇന്ന് മലയാളികള്‍ക്ക് പിള്ളേരോണം

കർക്കടകത്തിലെ തിരുവോണമായ ഇന്ന് മലയാളികള്‍ക്ക് പിള്ളേരോണം.ചിങ്ങത്തിലെ തിരുവോണം എല്ലാവരുടേയും ഓണമാണെങ്കിലും കർക്കിടകത്തിലെ തിരുവോണം പിള്ളേർക്ക് വേണ്ടി മാത്രമുള്ളതാണ്.ഓണം പോലെ തന്നെ പിള്ളേരോണവും ആഘോഷിക്കാറുണ്ട്. അ‌തില്‍...

അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും ആചാരമനുസരിച്ചാണ് പെരുമാറുന്നത്; സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ബിന്ദു കൃഷ്ണ

അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും ആചാരമനുസരിച്ചാണ് പെരുമാറുന്നത്, അഭിനയ സാമ്രാട്ട് എന്ന് അവഹേളിച്ചവർക്ക് സന്തോഷം കിട്ടട്ടെ’; തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച്...

പൊതുമരാമത്ത് വകുപ്പിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ; കെൽട്രോണിന്റെ ഓഹരി മൂലധനം 60 കോടിയായി ഉയർത്തും

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഖജനാവിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനുമായി പൊതുമരാമത്ത് വകുപ്പിൽ അഞ്ച് പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.മന്ത്രിസഭാ യോഗത്തിന്...

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി.എംആർ അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കണമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്.ഫയൽ...