എറണാകുളം ജനറൽ ആശുപത്രിയിൽ സുരക്ഷാവീഴ്ച; ഗൈനക്ക് വാർഡിൽ കോൺക്രീറ്റ് ജനൽപാളി അടർന്ന് വീണു, പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എറണാകുളം ജനറൽ ആശുപത്രിയിലെ ഗൈനക്ക് വാർഡിൽ കോൺക്രീറ്റ് പാളി തകർന്നു വീണു. അപകടത്തിൽ പിഞ്ചുകുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സ്ത്രീകളുടെയും കുട്ടികളുടെയും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ കോൺക്രീറ്റ് പാളി തകർന്നത്.എട്ട് രോഗികളായിരുന്നു സംഭവ സമയത്ത് വാർഡിലുണ്ടായിരുന്നത്. അഞ്ച് ദിവസം പ്രായമായ കുഞ്ഞ് കിടന്നിരുന്ന കട്ടിലിന് സമീപത്തായിരുന്നു കോൺക്രീറ്റ് കഷ്ണങ്ങൾ പതിച്ചത്. കുഞ്ഞിന് പാൽ കൊടുത്ത് മാറ്റികിടത്തിയ സമയത്ത് ഒരു മിനിറ്റ് വ്യത്യാസത്തിലായിരുന്നു അപകടം നടന്നത്. കുഞ്ഞിനെ മാറ്റിയതിനാൽ ഒഴിവായത് വലിയ അപകടമെന്ന് കൂട്ടിരുപ്പുകാർ പറഞ്ഞു. നടന്നത് സാരമായ സംഭവമല്ലെന്നും രോഗികളെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.അതേസമയം, അപകടത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെയും കൂട്ടിയിരുപ്പുകാരെയും ഉടൻ പ്രസവ വാർഡിലേക്ക് മാറ്റി. സമീപത്തെ കെട്ടിടങ്ങളുടെ പല ഭാഗത്തും ബലക്ഷയം കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ വീഴ്ച പരിഹരിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

കേരളത്തിൽ കുതിച്ച് ഉയർന്ന് വിവാഹമോചനം

സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രതിദിനം ഫയൽ ചെയ്യുന്ന വിവാഹ മോചനക്കേസുകൾ നൂറോളം. 2022ൽ 75ആയിരുന്നു.2016ൽ ഇത് 53. വിവിധ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ്...

‘ആശങ്ക വേണ്ട, കോഴിക്കോട് എള്ളിക്കാപാറയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ടുകളില്ല’; ജില്ലാ ജിയോളജി വകുപ്പ്

കോഴിക്കോട് കായക്കൊടി എള്ളിക്കാം പാറയിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുകളില്ലെന്ന് ജില്ലാ ജിയോളജി വകുപ്പ്.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പഠനം നടത്തണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്...

മുതലപ്പൊഴിയിലെ മണൽ നീക്കം; നാളെ മുതൽ ഡ്രഡ്ജിങ് പുനരാരംഭിക്കാൻ തീരുമാനം

സംഘർഷവും സാങ്കേതിക കാരണങ്ങളും തടസ്സം സൃഷ്ടിച്ച തിരുവനന്തപുരം മുതലപ്പൊഴിയിൽ ഒടുവിൽ പരിഹാരം. നാളെ മുതൽ മണൽ നീക്കാനുള്ള ഡ്രഡ്ജിങ്ങ് പുനരാരംഭിക്കും. ഈ മാസം 30...

നിങ്ങളുടെ വൃക്കകകൾ ആരോഗ്യമുള്ളതാണോ?;രോഗ ലക്ഷണങ്ങളും പ്രതിവിധിയും അറിയാം

രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും, ശരീരപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നതിനും വൃക്കകള്‍ വഹിക്കുന്ന പങ്ക് വലുതാണ്. രക്തത്തിലുള്ള വിഷവസ്തുക്കളെ ഫിൽറ്റർ ചെയ്ത് മാറ്റുന്നതിനും, രക്തസമ്മർദ്ദം ഉയർത്തുന്ന...