പ്രിത്വിരാജിന്റെ വില്ലൻ കഥാപാത്രം വീൽ ചെയറിലോ? രാജമൗലി ചിത്രത്തിന്റെ മേക്കിങ് വീഡിയോ ലീക്കായി

രാജമൗലിയുടെ സംവിധാനത്തിൽ മഹേഷ് ബാബു നായകനാകുന്ന ബ്രഹ്‌മാണ്ഡ ചിത്രം ssmb29ന്റെ മേക്കിങ് വീഡിയോ ലീക്കായി. വിഡിയോയിൽ പൊടി പറക്കുന്ന ഒരു വിജന പ്രദേശത്ത് വീൽ ചെയറിൽ ഒരാൾ ചെരിഞ്ഞ് ഇരിക്കുന്നു, അവർക്ക് മുന്നിലേയ്ക്ക് അയാളുടെ ആയുധ ധാരിയായ അനുയായികൾ മഹേഷ് ബാബുവിനെ ഉന്തിത്തള്ളി നിർത്തുകയും, മഹേഷ് ബാബു മുട്ട് കുത്തി അയാളുടെ മുന്നിലിരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നത്.വീൽ ചെയറിൽ ഇരിക്കുന്നത് ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുന്ന സാക്ഷാൽ പ്രിത്വിരാജാണെന്നാണ് ആരാധകർ പറയുന്നത്. അവ്യക്തമായ വീഡിയോയോ ആണെങ്കിലും സൈഡിൽ നിന്ന് നോക്കിയാൽ പ്രിത്വിരാജ് തന്നെയെന്ന് മനസിലാകുമത്രേ. ചിത്രത്തിന് വേണ്ടി ഏറെ നാൾക്ക് ശേഷം താരം താടിയെടുത്ത് ചിത്രം പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു സയൻസ് ഫിക്ഷൻ അഡ്വഞ്ചർ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രത്തിന് 1000 കോടി രൂപ മുതൽമുടക്ക് വരുമെന്നാണ് റിപ്പോർട്ടുകൾ. ലീക്കായ വിഡിയോയിൽ ഗ്രാഫിക്ക്സ് ഉപയോഗിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്ന നീല നിറത്തിലുള്ള ഭീമൻ തൂണുകളും കാണാം. മഹേഷ് ബാബുവിനും പ്രിത്വിരാജ് സുകുമാരനും ഒപ്പം ജോൺ ഏബ്രഹാമും പ്രിയങ്ക ചോപ്രയും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.2026 അവസാനത്തോടെ റിലീസ് തീരുമാനിച്ചിരിക്കുന്ന ssmb29ന് നിലവിൽ പേരിട്ടിട്ടില്ല. ഹൈദരാബാദിൽ വാരണാസിയിലെ ഗോപുരങ്ങളുടെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന കൂറ്റൻ സെറ്റിന്റെ ചിത്രങ്ങളും അടുത്തിടെ ലീക്കായിരുന്നു. ഇന്ത്യാന ജോൺസ് ചിത്രങ്ങളുടെ ശക്തമായ സ്വാധീനം ചിത്രത്തിനുണ്ടാകും എന്നാണ് എസ്.എസ് രാജമൗലി ചില അഭിമുഖങ്ങളിൽ പറഞ്ഞത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....