ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്‌ കിരീടം ഇന്ത്യയ്ക്ക്

ഫൈനലിൽ ന്യൂസിലൻഡിനെ 4 വിക്കറ്റിന് തോൽപ്പിച്ചാണ് ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ മൂന്നാം തവണ മുത്തമിടുന്നത്. സ്കോർ – ന്യൂസിലൻഡ് 251/9(50) ഇന്ത്യ – 254/6(49.00). ന്യൂസിലൻഡ് ഉയർത്തിയ 252 റൺസ് വിജയലക്ഷ്യം 6 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു ക്യാപ്റ്റൻ രോഹിത് ശർമ 76(83) മുന്നിൽ നിന്നു നയിച്ച കളിയാണ് ഇന്ത്യയെ കിരീടത്തിലെത്തിച്ചത്. ശ്രേയസ്സ്‌ അയ്യർ 48(62), അക്സർ പട്ടേൽ29(40), കെ എൽ രാഹുൽ 34(33)*, ശുഭ്മാൻ ഗിൽ 31(50), ഹർദിക് പാണ്ഡ്യ 18(18) എന്നിവരും ഇന്ത്യൻ വിജയത്തിൽ നിർണായക സംഭാവന നൽകി. വിജയത്തിലേക്ക് 11 റൺസ് വേണ്ടിയിരിക്കെ ഹർദിക് പാണ്ഡ്യ 18(18) പുറത്തായത് ഇന്ത്യൻ പ്രതീക്ഷകൾക്ക് നേരിയ മങ്ങൽ ഏൽപ്പിച്ചെങ്കിലും രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് കെ എൽ രാഹുൽ ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചു.

നേരത്തേ വിരാട് കോലി ഒരു റൺസിന് പുറത്തായത് ഇന്ത്യൻ നിരയിൽ ആശങ്ക സൃഷ്ടിച്ചെങ്കിലും ശ്രേയസ്സ്‌ അയ്യരുടെയും, അക്സർ പട്ടേലിന്റെയും ഇന്നിങ്സ് ഇന്ത്യയെ വീണ്ടും കളിയിലേക്ക് തിരിച്ചെത്തിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 251 നേടി. 63 റൺസ് എടുത്ത ഡാരിൽ മിച്ചലാണ് ന്യൂസിലൻഡിന്റെ ടോപ് സ്കോറർ. അവസാനം വരെ പിടിച്ച നിന്ന മൈക്കിൾ ബ്രേസ് വെല്ലാണ് 53(40) സ്കോർ 250 കടത്തിയത്.രചിൻ രവീന്ദ്ര(37), ഗ്ലെൻ ഫിലിപ്സ് (34) എന്നിവരും കിവികൾക്കായി മികച്ച പ്രകടനം കാഴ്ചവച്ചു.

വരുൺ ചക്രവർത്തിയും കുൽദീപ് യാദവും 2 വീതം വിക്കറ്റ് വീഴ്ത്തി.

Leave a Reply

spot_img

Related articles

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...

റോഡ്രി ടൂർണമെന്റിന്റെ താരം, ഉനായി സിമോണിന് ഗോൾഡൻ ഗ്ലൗ

ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ കിരീടം ചൂടിയതിന് പിന്നാലെ ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങളും തൂത്തുവാരി സ്പാനിഷ് താരങ്ങൾ.ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഗോൾഡൻ...

ലോക നെറുകയിൽ സ്പെയിൻ

ലോക നെറുകയിൽ സ്പെയിൻ. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോക കിരീടം നേടിയത്.പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് 106-ാംമിനിറ്റിലാണ്...