വൈറ്റിലയിലെ ആര്‍മി ഫ്ലാറ്റ് പൊളിക്കുക മരട് മാതൃകയില്‍

വൈറ്റിലയിലെ ആര്‍മി ഫ്ലാറ്റ് പൊളിക്കുക മരട് മാതൃകയില്‍. മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കിയ കമ്ബനി പ്രതിനിധികള്‍ ഈ മാസം 14 ന് സ്ഥലം സന്ദര്‍ശിക്കും. പൊളിക്കുന്നതിനു മുന്‍പ് ഫ്ലാറ്റില്‍ ഉള്ളവര്‍ക്ക് മാറി താമസിക്കുന്നതിനായി വാടകയായി നല്‍കേണ്ട തുക ഉടന്‍ തീരുമാനിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍എസ് കെ ഉമേഷ് അറിയിച്ചു. വൈറ്റില ചന്ദര്‍കുഞ്ജ് ഫ്ലാറ്റിലെ ബി, സി ടവറുകള്‍ പൂര്‍ണ്ണമായും പൊളിച്ച്‌ നീക്കി പുനര്‍ നിര്‍മ്മിക്കുന്നതിനായി 175 കോടി രൂപ ചെലവ് വരുമെന്നാണ് ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്ങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

എന്നാല്‍ പൊളിക്കുന്നതിനു മുന്‍പ് ഫ്ലാറ്റില്‍ ഉള്ളവര്‍ക്ക് മാറി താമസിക്കുന്നതിനായി വാടകയായി നല്‍കേണ്ട തുക സംബന്ധിച്ച കാര്യത്തില്‍ AWHO വ്യക്തത വരുത്തിയിട്ടില്ല.നിലവില്‍ പിഡബ്ല്യുഡി നല്‍കിയ എസ്റ്റിമേറ്റ് അനുസരിച്ച്‌ പുനര്‍നിര്‍മ്മാണത്തിനായി 168 കോടി രൂപയും പൊളിക്കലിനായി 10 കോടി രൂപയും ചെലവ് വരും. ഈ സാഹചര്യത്തില്‍ വാടകത്തുക ആര് നല്‍കും എന്നതാണ് നിലവിലെ പ്രതിസന്ധി.

Leave a Reply

spot_img

Related articles

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. വാഹനാപകടത്തിൽ പരിക്കേറ്റെത്തിയ സ്ത്രീക്കാണ് ചികിത്സ നിഷേധിച്ചത്.എആർ ന​ഗർ സ്വദേശി ഉഷയ്ക്കാണ് ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നത്....

ചോറ്റാനിക്കര മകം തൊഴല്‍ ഇന്ന്

കൊച്ചിയിലെ ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന്. ഉച്ചയ്ക്ക് രണ്ട് മുതല്‍ 9.30 വരെയാണ് മകം തൊഴല്‍. ദർശനത്തിനായി സ്ത്രീകള്‍ക്കും പുരുഷൻമാർക്കും 70 കൂടുതല്‍...

ലോറികൾ കൂട്ടിയിടിച്ച് ക്ലീനർ മരിച്ചു

തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ പാതയില്‍ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ക്ലീനർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാൾ (40) ആണ്...

ഏഴ് വയസ്സുകാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ചു

കോഴിക്കോട് പാലാഴിക്ക് സമീപം ഏഴ് വയസുകാരൻ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു. നല്ലളം കീഴ് വനപാടം എം പി ഹൗസിൽ മുഹമ്മദ് ഹാജിഷ് -...