കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് മലയാളികൾ

കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ പുരുഷ – വനിതാ ടീമുകളിലായി ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് മലയാളികൾ.വനിതാ ടീമിന്റെ ക്യാപ്റ്റനായി എറണാകുളം വൈപ്പിന്‍ നായരമ്ബലം സ്വദേശി ആതിര സുനില്‍. ആതിരയ്ക്കു പുറമെ മൂന്നു മലയാളി വനിതകള്‍കൂടി ടീമിലുണ്ട്. പുരുഷ ടീമില്‍ രണ്ടു മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. 17 മുതല്‍ 23 വരെ ഇംഗ്ലണ്ടിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഇറാനും ഉള്‍പ്പെടെയുള്ള പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് നടക്കുക.

കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി പ്രെസ്സിമോള്‍ കെ. പ്രെനി, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ നീലിമ ഉണ്ണി, നീരജ ഉണ്ണി എന്നിവര്‍ വനിതാ ടീമിലും മലപ്പുറം പൊന്നാനി സ്വദേശി കെ.മഷൂദ്, കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി അഭിജിത് കൃഷ്ണന്‍ എന്നിവര്‍ പുരുഷ ടീമിലും ഇടം നേടി. ബ്രിട്ടീഷ് കബഡി ലീഗില്‍ വനിതാ കിരീടം നേടിയ നോട്ടിങ്ങാം ക്വീന്‍സ് ടീമംഗങ്ങളാണു നാലു വനിതകളും. പുരുഷ വിഭാഗത്തില്‍ റണ്ണര്‍ അപ്പുകളായ നോട്ടിങ്ങാം റോയല്‍സ് അംഗങ്ങളാണു മഷൂദും അഭിജിത്തും. മുന്‍ ഇംഗ്ലണ്ട് താരമായ മലയാളി മാത്യു സജുവാണ് പരിശീലകന്‍.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...