ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പുകൾ അനുവദിച്ചു.ബുധനാഴ്ച (നാളെ) ഉച്ചയ്ക്ക് 12.50 ന് ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് യാത്ര ചെയ്യുന്നതിന് ട്രെയിൻ നമ്പർ 17230 ശബരി എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. വൈകുന്നേരം 05.57 ന് ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള 12626 കേരള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിനും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ 02.24 ന് തിരുവനന്തപുരത്തേയ്ക്കുള്ള ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ എക്സ്പ്രസ്സിന് (06077) ഏറ്റുമാനൂർ സ്റ്റോപ്പ് ഉണ്ടായിരിക്കും. ഫുൾ ജനറൽ കോച്ചുകളായതിനാൽ മുൻകൂട്ടി റിസർവേഷൻ ചെയ്യേണ്ട ആവശ്യമില്ല. സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാവുന്നതാണ്. മാർച്ച് 13 വ്യാഴാഴ്ച ഉച്ചയ്ക്ക് 02.15 തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന 06078 പൊങ്കാല സ്പെഷ്യൽ ട്രെയിൻ വൈകുന്നേരം 06.10 ന് തിരികെ ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ചേരും.ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നുള്ള നിലവിലുള്ള സർവീസുകളെയും പൊങ്കാല സംബന്ധമായ യാത്രകൾക്ക് ആശ്രയിക്കാവുന്നതാണ്