ആറ്റുകാൽ പൊങ്കാല:ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ്

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പുകൾ അനുവദിച്ചു.ബുധനാഴ്ച (നാളെ) ഉച്ചയ്ക്ക് 12.50 ന് ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് യാത്ര ചെയ്യുന്നതിന് ട്രെയിൻ നമ്പർ 17230 ശബരി എക്സ്പ്രസ്സിന് സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്. വൈകുന്നേരം 05.57 ന് ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള 12626 കേരള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിനും സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ 02.24 ന് തിരുവനന്തപുരത്തേയ്ക്കുള്ള ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ എക്സ്പ്രസ്സിന് (06077) ഏറ്റുമാനൂർ സ്റ്റോപ്പ്‌ ഉണ്ടായിരിക്കും. ഫുൾ ജനറൽ കോച്ചുകളായതിനാൽ മുൻകൂട്ടി റിസർവേഷൻ ചെയ്യേണ്ട ആവശ്യമില്ല. സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാവുന്നതാണ്. മാർച്ച്‌ 13 വ്യാഴാഴ്ച ഉച്ചയ്ക്ക് 02.15 തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന 06078 പൊങ്കാല സ്പെഷ്യൽ ട്രെയിൻ വൈകുന്നേരം 06.10 ന് തിരികെ ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ചേരും.ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നുള്ള നിലവിലുള്ള സർവീസുകളെയും പൊങ്കാല സംബന്ധമായ യാത്രകൾക്ക് ആശ്രയിക്കാവുന്നതാണ്

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...