ടോളിവുഡിലെ മുതിര്‍ന്ന താരം മോഹൻ ബാബു അടുത്തിടെ ചില കുടുംബ പ്രശ്നങ്ങളുടെ പേരിലാണ് വാർത്തകളിൽ ഇടംനേടിയത്. ഇപ്പോൾ വലിയൊരു വെല്ലുവിളി കൂടി അദ്ദേഹം നേരിടുകയാണ്. ഇളയ മകൻ മഞ്ചു മനോജുമായി ബന്ധപ്പെട്ട ഒരു പൊലീസ് കേസിൽ അടുത്തിടെ മോഹൻ ബാബുവും ഉൾപ്പെട്ടിരുന്നു. ഇപ്പോൾ അതിലും ഗുരുതരമായ ഒരു ആരോപണമാണ് തെലുങ്കിലെ മുതിർന്ന നടനും നിർമാതാവുമായ അദ്ദേഹത്തിനെതിരെ ഉയരുന്നത്.ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് മോഹൻ ബാബുവിനെതിരെ പുതിയ പരാതി ഫയൽ ചെയ്തിരിക്കുന്നത്. തെന്നിന്ത്യയിലെ പ്രശസ്ത നടിയായിരുന്ന സൗന്ദര്യയുടെ അപകട മരണത്തിൽ മോഹൻ ബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.