ഐപിഎല്ലില്‍ മദ്യം, പുകയില പരസ്യങ്ങള്‍ വേണ്ട; കത്തയച്ച് ആരോഗ്യ മന്ത്രാലയം

ഈ മാസം 22 മുതല്‍ ആരംഭിക്കുന്ന ഐപിഎല്ലിന്റെ പുതിയ സീസണില്‍ മദ്യം, പുകയില എന്നിവയുമായി ബന്ധപ്പട്ട പരസ്യങ്ങളും പ്രമോഷനുകളും ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഐപിഎല്‍ അധികൃതര്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം നൽകിയത്. മത്സരങ്ങള്‍ക്കിടെ സ്റ്റേഡിയം പരിസരങ്ങളില്‍ മദ്യം, പുകയില എന്നിവയുടെ പരസ്യങ്ങള്‍ പാടില്ല. ദേശീയ ടെലിവിഷന്‍ ചാനലുകളില്‍ ഉള്‍പ്പെടെ സംപ്രേഷണം ചെയ്യുന്ന പ്രമോഷനുകള്‍ ഉള്‍പ്പെടെ ആവശ്യമില്ലെന്നും മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഐപിഎല്‍ അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കി.ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ സിങ് ധുമലിന് ആരോഗ്യമന്ത്രാലയം ഡയറക്ടർ ജനറൽ (ഡിജിഎച്ച്എസ്) അതുല്‍ ഗോയല്‍ അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മദ്യവുമായോ പുകയിലയുമായോ ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളെ നേരിട്ടോ അല്ലാതെയോ അംഗീകരിക്കുന്ന കമന്റേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള കായിക താരങ്ങളുടെ പ്രചാരണം നിരുത്സാഹപ്പെടുത്തണമെന്നു കത്തില്‍ പറയുന്നു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...