‘ബയോഡാറ്റയിൽ ഒരു കോമ വിട്ടുപോയി; ആശിച്ച ജോലിയും കൈവിട്ടുപോയി

നിസാരമെന്ന് നമ്മള്‍ കണക്കാക്കുന്ന പലതിനും ജീവിതത്തില്‍ വലിയ വിലകൊടുക്കേണ്ടിവരും. അത്തരത്തില്‍ ഒരു അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഒരു ഡാറ്റ അനലിസ്റ്റ്. താന്‍ ആശിച്ച ജോലിയ്ക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു ഇദ്ദേഹം. എന്നാല്‍ നിസാരമായ ഒരു വ്യാകരണപ്പിഴവിന്റെ പേരില്‍ താന്‍ ഏറെ മോഹിച്ച ജോലി നഷ്ടപ്പെട്ടുവെന്നാണ് റെഡ്ഡിറ്റില്‍ എഴുതിയ കുറിപ്പില്‍ ഇദ്ദേഹം പറയുന്നത്.ഒരു പ്രമുഖ കമ്പനിയിലെ ഡാറ്റ എന്‍ജീനിയര്‍ ഒഴിവിലേക്ക് നടത്തിയ അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു ഇദ്ദേഹം. എന്നാല്‍ രണ്ടാം റൗണ്ടില്‍ നോട്ട്പാടില്‍ എസ്‌ക്യൂഎല്‍ ക്വയറി എഴുതിയപ്പോള്‍ ഒരു കോമ വിട്ടുപോയി എന്ന് പറഞ്ഞ് കമ്പനി അധികൃതര്‍ തന്നെ അയോഗ്യനാക്കിയെന്ന് ഇദ്ദേഹം പറഞ്ഞു.തന്റെ അനുഭവം റെഡ്ഡിറ്റിലൂടെ പങ്കുവെച്ച ഇദ്ദേഹം ഡാറ്റ അനലിസ്റ്റില്‍ നിന്നും ഡാറ്റ എന്‍ജീനിയറാകുന്നതിലെ സാധ്യതകളെപ്പറ്റി അന്വേഷിക്കുകയും ചെയ്തു

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...