കേരളത്തിലേക്ക് വൻ തോതിൽ ലഹരി കടത്തൽ; ബെംഗളൂരിൽ 2 പേർ പിടിയിൽ

കേരളത്തിലേക്ക് വൻ തോതിൽ ലഹരി കടത്തിയ സംഘത്തിലെ രണ്ടു പേരെ കൂടി പിടികൂടി. നൈജീരിയൻ സ്വദേശി ചിക്കാ അബാജുവോ (40), ത്രിപുര അഗർത്തല സ്വദേശി സന്ദീപ് മാലിക് (27) എന്നിവരെയാണ് ബെംഗളൂരിൽ വെച്ച് സാഹസികമായി പിടികൂടിയത്. ബത്തേരി പൊലീസും ലഹരി വിരുദ്ധ സ്ക്ക്വാർഡും ചേർന്നാണ് ഇവരെ പിടികൂടിയത്.ഇരുവരും ബെംഗളൂരിലെ മൊത്ത വ്യാപാര സംഘത്തിൽപെട്ടവരാണ്.കേസിൽ നേരത്തെ പിടിയിലായ ടാൻസാനിയ പൗരൻ പ്രിൻസ് സാംസണെ കഴിഞ്ഞദിവസം ബെംഗളൂരിൽ നിന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് മറ്റു രണ്ടുപേരെ കൂടി പിടികൂടിയത്. വയനാട് മുത്തങ്ങ വഴി സംഘം കേരളത്തിലേക്ക് വലിയ അളവിൽ ലഹരി കടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.ബെംഗളൂരിൽ ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടുകൂടി ലഹരി കടത്തൽ കേസിലെ പ്രതികളുടെ എണ്ണം 4 ആയി. ഫെബ്രുവരി 24 ന് മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ മലപ്പുറം സ്വദേശിയായ ഷഫീഖിന്റെ കൈയിൽ നിന്ന് 93 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് ഈ ലഹരി മാഫിയ സംഘത്തെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.

Leave a Reply

spot_img

Related articles

ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

ചക്ക പറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊല്ലം ഇളമ്പൽ ചീയോട് ലക്ഷമി വിലാസത്തിൽ ഗോപാലകൃഷ്ണണൻ (71) മരിച്ചത്. സമീപത്തെ മകളുടെ വീട്ടിൽ നിന്ന് ചക്ക പറിക്കാൻ...

അടുത്ത അധ്യയന വർഷം മുതൽ എല്ലാ വിദ്യാലയങ്ങളിലും ഹെൽത്തി കിഡ്‌സ് എന്ന പേരിൽ പാഠപുസ്തകങ്ങൾ

കായിക വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകി അടുത്ത അധ്യയന വർഷം മുതൽ എല്ലാ വിദ്യാലയങ്ങളിലും ഹെൽത്തി കിഡ്‌സ് എന്ന പേരിൽ പാഠപുസ്തകങ്ങൾ ഒരുക്കുമെന്ന് കായിക...

കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു

കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സനു ഗോപാലിനാണ് കുത്തേറ്റത്. മള്ളുശേരി സ്വദേശി അരുൺ ബാബുവാണ് കുത്തിയത്....

സ്ത്രീത്വത്തെ അപമാനിച്ചു; നടൻ ബാലയുടെ ഭാര്യയുടെ പരാതിയിൽ യൂട്യൂബർ അജു അലക്സിനെതിരെ കേസ്

നടൻ ബാലയുടെ ഭാര്യ കോകിലയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.യൂട്യൂബർ അജു അലക്സിനെതിരെ കൊച്ചി സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു...