കേരളത്തിലേക്ക് വൻ തോതിൽ ലഹരി കടത്തൽ; ബെംഗളൂരിൽ 2 പേർ പിടിയിൽ

കേരളത്തിലേക്ക് വൻ തോതിൽ ലഹരി കടത്തിയ സംഘത്തിലെ രണ്ടു പേരെ കൂടി പിടികൂടി. നൈജീരിയൻ സ്വദേശി ചിക്കാ അബാജുവോ (40), ത്രിപുര അഗർത്തല സ്വദേശി സന്ദീപ് മാലിക് (27) എന്നിവരെയാണ് ബെംഗളൂരിൽ വെച്ച് സാഹസികമായി പിടികൂടിയത്. ബത്തേരി പൊലീസും ലഹരി വിരുദ്ധ സ്ക്ക്വാർഡും ചേർന്നാണ് ഇവരെ പിടികൂടിയത്.ഇരുവരും ബെംഗളൂരിലെ മൊത്ത വ്യാപാര സംഘത്തിൽപെട്ടവരാണ്.കേസിൽ നേരത്തെ പിടിയിലായ ടാൻസാനിയ പൗരൻ പ്രിൻസ് സാംസണെ കഴിഞ്ഞദിവസം ബെംഗളൂരിൽ നിന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് മറ്റു രണ്ടുപേരെ കൂടി പിടികൂടിയത്. വയനാട് മുത്തങ്ങ വഴി സംഘം കേരളത്തിലേക്ക് വലിയ അളവിൽ ലഹരി കടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.ബെംഗളൂരിൽ ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടുകൂടി ലഹരി കടത്തൽ കേസിലെ പ്രതികളുടെ എണ്ണം 4 ആയി. ഫെബ്രുവരി 24 ന് മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ മലപ്പുറം സ്വദേശിയായ ഷഫീഖിന്റെ കൈയിൽ നിന്ന് 93 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് ഈ ലഹരി മാഫിയ സംഘത്തെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....