കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിനെതിരായ സൈബർ ആക്രമണം തള്ളി ജി സുധാകരൻ

കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിനെതിരായ സൈബർ ആക്രമണം തള്ളി ജിസുധാകരൻ രംഗത്ത്.രാഷ്ട്രീയ തന്തയില്ലായ്മയാണ് കാണിക്കുന്നത് അദ്ദേഹം പറഞ്ഞു.അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഈ വിമര്‍ശനത്തിന് പിന്നിൽ.സൈബർ പോരാളികൾ എന്നൊരു ഗ്രൂപ്പ് പാർട്ടിയിൽ ഇല്ല.അത് മുഴുവൻ കള്ളപ്പേരാണ് .അവർ പാർട്ടി വിരുദ്ധരാണ്, അവന്‍റെയൊക്ക അമ്മായി അപ്പന്‍റേയും അപ്പുപ്പന്‍റേയും ഗ്രൂപ്പാണത്.പാർട്ടി അംഗങ്ങളാണ് പാർട്ടിയുടെ സൈന്യം.കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ല.അവിടെ സംസാരിച്ചത് ഗാന്ധിയെക്കുറിച്ചാണ്.പ്രസംഗം കെട്ട് എത്രപേരാണ് വിളിച്ച് അഭിനന്ദിച്ചത്.കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി അല്ലാതെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.താൻ പിണറായിക്ക് എതിരല്ലെന്നും ജി സുധാകരന്‍ പറഞ്ഞു.തന്നെ പിണറായി വിരുദ്ധൻ ആക്കാൻ ചിലര്‍ ശ്രമിക്കുന്നുണ്ട്.താൻ പിണറായി വിരുദ്ധൻ ആകേണ്ട കാര്യം എന്താണ്.അങ്ങനെ ശ്രമിക്കുന്നവർക്ക് നാലു മുത്തം കിട്ടുമെങ്കിൽ കിട്ടിക്കോട്ടേ.മരിക്കും വരെ കമ്മ്യൂണിസ്റ്റ് ആയിരിക്കും.തന്‍റെയടുത്ത് പരീക്ഷണങ്ങൾ ഒന്നും ആവശ്യമില്ല.അതിന്‍റെ കാലം കഴിഞ്ഞു.താൻ ഇനി മുഖ്യമന്ത്രി ആകാൻ ഇല്ല, മന്ത്രി ആകാൻ ഇല്ല ഒന്നിനും ഇല്ല.പാർട്ടി മെമ്പർ ആയി കമ്മ്യൂണിസ്റ്റ്കാരനായി ജീവിക്കും.അഭിപ്രായം പറയുക എന്നത് കമ്മ്യൂണിസ്റ്റ് കാരന്‍റെ ജീവശ്വാസം ആണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

ചക്ക പറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊല്ലം ഇളമ്പൽ ചീയോട് ലക്ഷമി വിലാസത്തിൽ ഗോപാലകൃഷ്ണണൻ (71) മരിച്ചത്. സമീപത്തെ മകളുടെ വീട്ടിൽ നിന്ന് ചക്ക പറിക്കാൻ...

അടുത്ത അധ്യയന വർഷം മുതൽ എല്ലാ വിദ്യാലയങ്ങളിലും ഹെൽത്തി കിഡ്‌സ് എന്ന പേരിൽ പാഠപുസ്തകങ്ങൾ

കായിക വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകി അടുത്ത അധ്യയന വർഷം മുതൽ എല്ലാ വിദ്യാലയങ്ങളിലും ഹെൽത്തി കിഡ്‌സ് എന്ന പേരിൽ പാഠപുസ്തകങ്ങൾ ഒരുക്കുമെന്ന് കായിക...

കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു

കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സനു ഗോപാലിനാണ് കുത്തേറ്റത്. മള്ളുശേരി സ്വദേശി അരുൺ ബാബുവാണ് കുത്തിയത്....

സ്ത്രീത്വത്തെ അപമാനിച്ചു; നടൻ ബാലയുടെ ഭാര്യയുടെ പരാതിയിൽ യൂട്യൂബർ അജു അലക്സിനെതിരെ കേസ്

നടൻ ബാലയുടെ ഭാര്യ കോകിലയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.യൂട്യൂബർ അജു അലക്സിനെതിരെ കൊച്ചി സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു...