കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ രാഷ്ട്രീയ വിവാദം:തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം ആവശ്യപ്പെട്ടു

കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ രാഷ്ട്രീയ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ ക്ഷേത്ര ഉപദേശക സമിതിയോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം ആവശ്യപ്പെട്ടു.ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ- ജാതി- മത സംഘടനകളുടെ ചിഹ്നങ്ങളോ കൊടികളോ പ്രദർശിപ്പിക്കാൻ പാടില്ല എന്ന ബഹു. ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഇത് നടപ്പിലാക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ബാധ്യസ്ഥമാണ്. ഈ സാഹചര്യത്തിലും ചില മത സംഘടനകളുടെ ശാഖാ പരിശീലനം ഉൾപ്പെടെയുള്ള പ്രവർത്തികൾ ചില ദേവസ്വം ക്ഷേത്രങ്ങളിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ യാതൊരു കാരണവശാലും ക്ഷേത്രങ്ങളിലോ ക്ഷേത്ര പരിസരങ്ങളിലോ അനുവദിക്കില്ല. ഇത്തരം സംഭവങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനുള്ളത് ക്ഷേത്രവും ക്ഷേത്ര പരിസരവും ഭക്തജനങ്ങൾക്ക് പ്രാർത്ഥിക്കുന്നതിനും ആരാധന നടത്തുന്നതിനും ഉള്ള ഇടങ്ങളാണ്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി പാലിക്കുവാൻ ക്ഷേത്ര ഉപദേശക സമിതികളും ക്ഷേത്ര ജീവനക്കാരും ജാഗ്രത പുലർത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...