സപ്പോർട്ട് പേഴ്സൺമാരുടെ പാനൽ രൂപീകരിക്കുന്നു

പോക്‌സോ കേസുകളിൽ വിചാരണസമയത്തും മുൻപും കുട്ടികൾക്ക് കൗൺസിലിങ്, മെഡിക്കൽ അസ്സിസ്റ്റൻസ്, ലീഗൽ എയിഡ് സർവീസസ്, മറ്റു സേവനങ്ങൾ തുടങ്ങിയ സഹായങ്ങൾ നൽകുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സപ്പോർട്ട് പേഴ്സൺമാരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.

സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി അല്ലെങ്കിൽ ചൈൽഡ് ഡെവലപ്‌മെന്റ് എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിലും വികസനത്തിലും സംരക്ഷണ വിഷയങ്ങളിലും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരികൾക്കോ കുട്ടികളുടെ അവകാശ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾക്കോ ബാലസംരക്ഷണ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ള ജീവനക്കാർക്കോ സപ്പോർട്ട് പേഴ്സൺ പാനലിലേക്ക് അപേക്ഷിക്കാം. 1000 രൂപ ഹോണറേറിയം നൽകും.

അപേക്ഷകർ വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കിയ അപേഷ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മൂന്നാം നില മിനി സിവിൽ സ്റ്റേഷൻ, കച്ചേരിപ്പടി, മഞ്ചേരി, മലപ്പുറം എന്ന വിലാസത്തിലോ, dcpompm@gmail.com എന്ന മെയിലിലൂടെയോ സമർപ്പിക്കാവുന്നതാണ്. ഫോൺ: 04832978888, 7736408438.

Leave a Reply

spot_img

Related articles

ആന എഴുന്നള്ളിപ്പ് – ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് - ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി.ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ....

നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസ് സി ബി ഐ അന്വേഷിക്കും

പാറശ്ശാല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയത് കോടികളുടെ തട്ടിപ്പാണ്. കേരളത്തിൽ പണം നഷ്ടപ്പെട്ടവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേ​​ദനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്. കേരളത്തിൽ...

ആശാ പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങള്‍ സംസ്ഥാന സർക്കാർ അംഗീകരിച്ചു

ആശാ പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ച് സംസ്ഥാന സർക്കാർ.ആശാ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കിയുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി.ഓണറേറിയത്തിനുള്ള 10 മാനദണ്ഡങ്ങൾ ഒഴിവാക്കിയുള്ള ഉത്തരവാണ്...

ഇടുക്കി ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു

ഇടുക്കി ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. ഇന്ന് പുലര്‍ച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിലെത്തിയ...