മഹാരാഷ്ട്രയിലെ നാഗ്‌പുരിൽ വൻ സംഘർഷം

ഔറംഗസേബിൻ്റെ ശവകുടീരവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ നാഗ്‌പുരിൽ വൻ സംഘർഷം. നാഗ്‌പുരിലെ മഹലിൽ ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി. സെൻട്രൽ നാഗ്‌പുരിലും സംഘർഷമുണ്ടായി.മണിക്കൂറുകളോളം നീണ്ടുനിന്ന സംഘർഷാവസ്ഥ പോലീസ് പണിപ്പെട്ടാണ് നിയന്ത്രണവിധേയമാക്കിയത്. സംഘർഷത്തിന് പിന്നാലെ ജനങ്ങളോട് ശാന്തരായിരിക്കാൻ അഭ്യർഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്, നാഗ്‌പുർ എംപിയും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്‌കരി എന്നിവർ രംഗത്ത് വന്നു. സംസ്ഥാനത്ത് കരുതിക്കൂട്ടി ജനങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് വന്നു.

ഔറംഗസേബിൻ്റെ ശവകുടീരം മാറ്റണമെന്ന ആവശ്യത്തിന്മേൽ നിയമപരമായ രീതിയിൽ പരിഹാരമുണ്ടാക്കുമെന്ന് കോൺഗ്രസ് ഭരണകാലത്ത് ഫഡ്‌നവിസ് പറഞ്ഞിരുന്നു. നിലവിൽ പുരാവസ്‌തു വകുപ്പിന്റെ കീഴിലാണ് ഈ സ്ഥലമുള്ളത്. അതിനാൽ സർക്കാരിന് അത് സംരക്ഷിച്ചേ മതിയാകുവെന്നാണ് ഫഡ്നവിസ് ഇപ്പോൾ പറയുന്നത്.

സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്ത്( വി.എച്ച്.പി) മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബിന്റെ ശവകൂടീരം പൊളിച്ചുനീക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിഷേധിക്കുന്നതിനിടെയാണ് സംഘർഷമുണ്ടാകുന്നത്. പിന്നാലെ ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടായി. വാഹനങ്ങൾക്ക് തിവെച്ചു. അക്രമകാരികൾ ഫയർ ഫോഴ്സ് വാഹനങ്ങൾക്കും തീയിട്ടു. പോലീസ് അക്രമികൾക്ക് നേരെ കണ്ണീർ വാതകപ്രയോഗം നടത്തിയതോടെയാണ് എല്ലാവരും പിരിഞ്ഞുപോയത്. അക്രസംഭവങ്ങളിൽ പോലീസുകാരുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

spot_img

Related articles

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര: കുറഞ്ഞ പിഴ തുക ഇരട്ടിയാക്കി ഇന്ത്യൻ റെയിൽവേ; ഇന്നു മുതൽ 500 രൂപ

ന്യൂഡൽഹി: ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യൻ റെയിൽവേ. അനധികൃത യാത്രകൾ തടയുന്നതിനും ട്രെയിൻ സർവീസുകൾ സുഗമമായി നടത്തുന്നതിനുമായി ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള...

കാലാവധി നാളെ അവസാനിക്കുന്നു, കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിക്കത്ത് നൽകും

കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനം രാജിവച്ച് സംഘടന ചുമതലയിലേക്ക് മടങ്ങുന്നു.കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മന്ത്രി സ്ഥാനത്ത് നിന്നുള്ള...

നീറ്റ് പരീക്ഷാ ക്രമക്കേട്; കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍ നടക്കും. പ്രതിഷേധത്തില്‍ പങ്കെടുക്കാൻ എത്തുന്ന ‘പാറ്റകള്‍' കൈയില്‍...

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ; പുതിയ അണക്കെട്ട് അനുവദിക്കില്ല

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിലാണ്...