13 വർഷമായി കോമയിൽ കഴിയുന്ന മുപ്പത്തിരണ്ടുകാരൻ ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി

13 വർഷമായി കോമയിൽ കഴിയുന്ന മുപ്പത്തിരണ്ടുകാരൻ ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി. രാജ്യത്താദ്യമായാണ് ഇത്തരത്തിൽ ദയാവധം അനുവദിക്കുന്നത്.മകന്റെ ദുരിതാവസ്‌ഥ കണ്ടുമടുത്ത മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. നിലവിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആണ് ഹരീഷ് റാണ കഴിയുന്നത്.2013 ഓഗസ്‌റ്റ് 20ന് കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു വീണതോടെയാണ് നോയിഡ സ്വദേശി ഹരീഷ് റാണ(32)യുടെ ശരീരം തളർന്നത്.അനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന ഹരീഷിൻ്റെ ശരീരത്തിലാകെ മുറിവുകളാണ്. ട്യൂബിലൂടെയാണു ഭക്ഷണം നൽകുന്നത്. ഓക്സിജൻ ട്യൂബുമുണ്ട്. ഭേദപ്പെടുത്താനാകാത്തവിധം രോഗാവസ്‌ഥയിലാകുന്നവർക്കു മരുന്നും ഭക്ഷണവും മറ്റും ക്രമേണ നിർത്തിയുള്ള നേരിട്ടല്ലാത്ത മരണം അനുവദിക്കാറുണ്ട്. എന്നാൽ ഡോക്ട്‌ടറുടെ മേൽനോട്ടത്തിലുള്ള നേരിട്ടുള്ള മരണം ഇന്ത്യയിൽ അനുവദിച്ചിട്ടില്ല.

Leave a Reply

spot_img

Related articles

കേരളത്തില്‍ നിന്ന് സാധനങ്ങളുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സംഘത്തിന്റെ അക്രമം

കേരളത്തില്‍ നിന്ന് സാധനങ്ങളുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സംഘത്തിന്റെ അക്രമം.യാതൊരു പ്രകോപനവുമില്ലാതെ ലോറി തടഞ്ഞുനിർത്തിയ സായുധ സംഘം ഡ്രൈവർക്കും സഹായിക്കും നേരെ...

സിബിഎസ്‌ഇ രണ്ടാംഘട്ട പരീക്ഷയ്ക്ക് 6.68 ലക്ഷത്തിലേറെ അപേക്ഷകള്‍

സിബിഎസ്‌ഇ രണ്ടാംഘട്ട പരീക്ഷയ്ക്ക് 6.68 ലക്ഷത്തിലേറെ അപേക്ഷകള്‍.ഈ മാസം ആദ്യം മുഖ്യപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരുന്നു.മാർക്ക് കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു രണ്ടാംഘട്ടത്തിലെ ഭൂരിഭാഗം അപേക്ഷകളെന്നു...

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക,...

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് അപകടത്തിൽ 11 മരണം

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില...