യാക്കോബായസഭയുടെ കാതോലിക്കാ വാഴ്ച്ച: സർക്കാർ പ്രതിനിധികൾ പങ്കെടുക്കുന്നതിനെതിരെ പൊതുതാൽപ്പര്യ ഹർജി. ജനത്തിന്റെ പണം ഉപയോഗിച്ച് സുപ്രീം കോടതി നിരോധിച്ച സമാന്തര ഭരണം വീണ്ടും മലങ്കര സഭയിൽ ഉണ്ടാക്കുവാനുള്ള പാത്രിയർക്കീസിന്റെ സ്വകാര്യചടങ്ങിൽ പങ്കെടുക്കുന്നത് ചോദ്യം ചെയ്താണ് ഹർജി. കുന്നംകുളം സ്വദേശി ഗിൽബർട്ട് ചീരനാണ് ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി സമർപ്പിച്ചത്. പരമോന്നത കോടതിയുടെ വിധിയെ അട്ടിമറിക്കാൻ സർക്കാർ കൂട്ടു നിൽക്കുന്നുവെന്നും ഹർജിക്കാരൻ.പൊതു താൽപ്പര്യ ഹർജി വ്യാഴാഴ്ച്ച പരിഗണിക്കും.