അമേരിക്ക, ഇസ്രയേല്‍ – ഇറാൻ യുദ്ധത്തിന് അന്ത്യമായേക്കുമെന്ന് റിപ്പോർട്ട്

അമേരിക്ക, ഇസ്രയേല്‍ – ഇറാൻ യുദ്ധത്തിന് അന്ത്യമായേക്കുമെന്ന് റിപ്പോർട്ടുകള്‍.യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഒമാൻ ഭരണകൂടം നടത്തിയ സമാധാന ചർച്ചകള്‍ക്കൊടുവിലാണ് ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന നിലപാടിലെത്തിയത്. എന്നാല്‍, യുദ്ധം അവസാനിപ്പിക്കുന്നതിനായി മൂന്ന് നിബന്ധനകളും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ മുന്നോട്ടുവെച്ചിട്ടുണ്ട്.ചില നിർണായക ഉപാധികള്‍ അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകൂവെന്ന് മസൂദ് പെസഷ്കിയൻ വ്യക്തമാക്കി. ഇറാനിലെ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, ഇനി മുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന അന്താരാഷ്ട്ര ഉറപ്പ് ലഭിക്കണം, രാജ്യത്തിന്റെ പരമാധികാരത്തില്‍ ഇടപെടല്‍ ഉണ്ടാകരുത് എന്നീ മൂന്ന് പ്രധാന ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ സമാധാനത്തിലേക്ക് നീങ്ങാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

ഇൻഡോനേഷ്യയിൽ ഭൂചലനം

ഇൻഡോനേഷ്യയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. ഭൂചലനം റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി.ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്.നിരവധി തുടർ...

കൊളംബിയയില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ മരണം 250 ആയി

കൊളംബിയയില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ മരണം 250 ആയി .മൂവായിരത്തിലേറെ പേരെ കാണാതായി.റിക്ടർ സ്കെയിയില്‍ 7.4 രേഖപ്പെടുത്തിയ ഭൂകന്പം തിങ്കളാഴ്ച രാവിലെ പടിഞ്ഞാറൻ കൊളംബിയയിലാണ്...

കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനം : 111 മരണം

കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 111 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ദുരന്ത നിവാരണ പ്രവർത്തനങ്ങളും...

വീണ്ടും യുദ്ധഭീഷണിയുമായി ട്രംപ്

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും...