ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കഞ്ചാവുമായി പിടിയില്‍

ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കഞ്ചാവുമായി പിടിയില്‍.കണ്ണൂർ വാടിക്കല്‍ സ്വദേശി ഫാസില്‍ ആണ് 14 ഗ്രാം കഞ്ചാവുമായി പഴയങ്ങാടി പൊലീസിന്റെ പിടിയിലായത്. മാട്ടൂല്‍, മാടായി ഭാഗങ്ങളിലെ ലഹരി സംഘങ്ങളെ പിടികൂടാൻ ഉണ്ടാക്കിയ ധീര എന്ന ലഹരി വിരുദ്ധ കൂട്ടായ്മയുടെ പ്രവർത്തകനാണ് ഫാസില്‍. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. നൂറിലധികം അംഗങ്ങളുള്ള വാട്സ് ഗ്രൂപ്പിലെ അംഗമാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.ഇയാള്‍ പിടിക്കപ്പെട്ടത്തോടെ കൂടുതല്‍ രഹസ്യ സ്വഭാവമ്മുള്ള ഗ്രൂപ്പ് ഉണ്ടാക്കിയെന്നും കൂട്ടായ്മ അറിയിച്ചു.

Leave a Reply

spot_img

Related articles

ബസ് യാത്രക്കിടെ മാല മോഷണം, യുവതി പിടിയിൽ

കോട്ടയത്ത് ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗിൽ നിന്നും മാല മോഷ്ടിച്ച യുവതി പിടിയിലായി. കോട്ടയം മീനടം സ്വദേശി മിനി തോമസിനെയാണ് ദിവസങ്ങൾ നീണ്ട നിരീക്ഷങ്ങൾക്ക്...

പത്തും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ പീഡനത്തിനിരയായി; പ്രതി അമ്മയുടെ ആണ്‍ സുഹൃത്ത്

എറണാകുളം കുറുപ്പുംപടിയില്‍ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ പീഡനത്തിനിരയായി. അമ്മയുടെ ആണ്‍ സുഹൃത്താണ് രണ്ടു വര്‍ഷത്തോളം കുട്ടികളെ പീഡിപ്പിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികള്‍...

കീഴ്‌ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച്‌ യുവാവ് മരിച്ച സംഭവം; കൊലപാതകം

മലപ്പുറം കൊണ്ടോട്ടി കീഴ്‌ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച്‌ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലിസ്. പ്രതി അസം സ്വദേഷി ഗുല്‍സാറിനെ കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ്...

കോട്ടയം നഗര മധ്യത്തിൽ എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട

രണ്ട് കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി.ഇന്ന് ഉച്ചയോടെയാണ് യുവാവിനെ കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപത്ത് പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ നിന്നും കഞ്ചാവുമായി...