ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല, താടി വടിച്ചില്ല; കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പ്ലസ് ടുക്കാരുടെ മര്‍ദനം

കോഴിക്കോട് പേരോട് MIM എച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം. നാല് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല, താടി വടിച്ചില്ല എന്നാരോപിച്ചായിരുന്നു മര്‍ദനമെന്നാണ് പരാതി.ചൊവ്വാഴ്ച സ്‌കൂള്‍ ക്യാമ്പസില്‍ വച്ചാണ് സംഭവം. പ്ലസ്വണ്‍ പ്ലസ്ടു പരീക്ഷകള്‍ നടക്കുകയായിരുന്നു. പരീക്ഷ എഴുതാനായി എത്തിയപ്പോഴാണ് മര്‍ദനം. കുട്ടിയുടെ തല പിടിച്ച് ചുമരില്‍ ഇടിക്കുകയും പരുക്കേല്‍പ്പിക്കുകയും ചെയ്തു എന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്.സംഭവത്തില്‍ പൊലീസ് സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും റാഗിങ് ഉള്‍പ്പടെയുള്ള കൂടുതല്‍ വകുപ്പുകള്‍ കേസില്‍ ചുമത്തുക.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....