മലപ്പുറത്ത് കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ആറു പേർക്കെതിരെ കേസ്; രണ്ടു പേർ അറസ്റ്റിൽ

മലപ്പുറം എടപ്പാളിൽ കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്. ദീമ ജ്വല്ലറി ഉടമകളായ ഐലക്കാട് സ്വദേശി അബ്ദുറഹ്മാൻ, വെങ്ങിനിക്കര സ്വദേശി അബ്ദുൾ ലത്തീഫ് എന്നിവരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ആറു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 35 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് പ്രാഥമിക നിഗമനം.ആളുകളിൽനിന്ന് സ്വർണമായും പണമായും നിക്ഷേപം സ്വീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. കോടികളുടെ നിക്ഷേപ തട്ടിപ്പാണ് എടപ്പാൾ ദീമ ജ്വല്ലറിയിൽ ഉണ്ടായിരിക്കുന്നത്. പണം നിക്ഷേപിച്ചാൽ ലാഭവും സ്വർണ്ണം നിക്ഷേപിച്ചാൽ പിൻവലിക്കുന്ന സമയത്ത് ഇന്നത്തെ മൂല്യത്തിൽ നൽകാമെന്നുമായിരുന്നു മോഹന വാഗ്ദാനം. 16 വർഷമായി ജ്വല്ലറി പ്രവർത്തിക്കുന്നുണ്ട്.ആളുകൾ പിൻവലിക്കാൻ എത്തിയതോടെ ജ്വല്ലറി പൂട്ടി ഉടമകൾ മുങ്ങി. ആദ്യ രണ്ടു പരാതികളിൽ പാർട്ണർമാരായ ആറ് ഉടമകൾക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് എന്നിവർ അറസ്റ്റിലായി. കുഞ്ഞി മുഹമ്മദ് കസ്റ്റഡിയിലാണ്. രണ്ടുപേർ വിദേശത്തേക്ക് കടന്നുവെന്നും പോലീസ് സംശയിക്കുന്നു.നാല് എഫ്ഐആറുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പണം ഉപയോഗിച്ച് ഉടമകൾ ബിനാമി പേരിൽ ഭൂമി വാങ്ങിയതും പോലീസ് അന്വേഷിക്കുന്നുണ്ട്. നിരവധി പേരാണ് പരാതിയുമായി ചങ്ങരംകുളം പോലീസിൽ എത്തുന്നത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....