ചർച്ചകള്‍ പരാജയം; ആശാ വർക്കർമാർ ഇന്നു മുതല്‍ നിരാഹാര സമരത്തിലേക്ക്

എൻ.എച്ച്‌.എം ഡയറക്ടറുമായും പിന്നാലെ ആരോഗ്യമന്ത്രിയുമായും നടത്തിയ ചർച്ചകള്‍ പരാജയപ്പെട്ടതോടെ ആശാ വർക്കർമാർ ഇന്നു മുതല്‍ നിരാഹാര സമരത്തിലേക്ക്. അസോസിയേഷൻ ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു, ആശാപ്രവർത്തകരായ തങ്കമണി, ഷീജ എന്നിവരാണ്‌ ഇന്ന് രാവിലെ 11 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലില്‍ നിരാഹാരമിരിക്കുക.ഓണറേറിയം വർദ്ധിപ്പിക്കുക, പെൻഷൻ ആനുകൂല്യം ഏർപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളില്‍ ഉറപ്പുനല്‍കാൻ ചർച്ചയില്‍ സർക്കാർ തയ്യാറായില്ലെന്ന് കേരള ആശ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക്നാഷണല്‍ ഹെല്‍ത്ത് മിഷൻ കേരള ഘടകത്തിന്റെ ഓഫീസിലാണ് എൻ.എച്ച്‌.എം ഡയറക്ടർ വിനയ് ഗോയലുമായി ചർച്ച നടന്നത്. സർക്കാരിന് പണമില്ലെന്നും സമയം കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓണറേറിയം വർദ്ധിപ്പിക്കണമെന്ന ആവശ്യം ചർച്ച ചെയ്തില്ല.തിരിച്ചെത്തിയ സമരക്കാർ മുദ്രവാക്യം മുഴക്കി പ്രതിഷേധജാഥ നടത്തുന്നതിനിടെയാണ്‌ ആരോഗ്യമന്ത്രി ചർച്ചയ്‌ക്ക് വിളിച്ചത്‌. നിയമസഭയിലെ മന്ത്രിയുടെ ക്യാബിനിലായിരുന്നു ചർച്ച. കാര്യങ്ങള്‍ യാഥാർത്ഥ്യബോധത്തോടെ കാണണമെന്നും പിരിഞ്ഞുപോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സമരക്കാർ വഴങ്ങിയില്ല. നിരാഹാര സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കണ്ണില്‍പൊടിയിടാനുള്ള ചർച്ച മാത്രമായിരുന്നു ഇതെന്ന് സമരക്കാർ ആരോപിച്ചു. മന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടശേഷവും സമരക്കാർ പ്രകടനം നടത്തി.

Leave a Reply

spot_img

Related articles

മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തൃശൂരിലെ മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത്...

പ്രശസ്തമായ ചന്ദനപ്പള്ളി പെരുന്നാളിലെ വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു

മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബാവാ നിർദ്ദേശിച്ചിരുന്നു. ഈ ആഹ്വാനം പൂർണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് ആഗോള...

പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണം; കെ എസ് ഇ ബി

വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ഓവര് ലോഡ് ആകുമ്പോള് ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞുകെഎസ്‌ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല....