അഡൽറ്റ് കോമഡി എന്റർടൈനർ;’പെരുസ് ‘മാർച്ച് 21 മുതൽ കേരളത്തിലും

നർമ്മത്തിനും കുടുംബം ബന്ധങ്ങൾക്കും ഏറേ പ്രാധാന്യം നൽകി പുതുമയാർന്ന ശൈലിയിൽ അവതരിപ്പിക്കുന്ന പുതുമുഖതാരങ്ങളുടെ ചിത്രങ്ങൾ സൂപ്പർ ഹിറ്റാവുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്ന തമിഴ് ചിത്രമാണ് “പെരുസ്”.തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ‘പെരുസ് ‘മാർച്ച് ഇരുപത്തിയൊന്നിന് കേരളത്തിൽ പ്രദർശനത്തിനെത്തുന്നു.വൈഭവ്,സുനിൽ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നഫാമിലി കോമഡി എന്റർടൈയ്നർ തമിഴ് ചിത്രമാണ് “പെരുശ്”.സ്റ്റോൺ ബെഞ്ച് ഫിലിംസ്, ബവേജ സ്റ്റുഡിയോസ് ലിമിറ്റഡ് എന്നി ബാനറിൽകാർത്തികേയൻ എസ്,ഹർമൻ ബവേജ,ഹിരണ്യ പെരേര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സത്യ തിലകം നിർവഹിക്കുന്നു.അരുൺ ഭാരതി,ബാലാജി ജയരാമൻ എന്നിവരുടെ വരികൾക്ക് അരുൺരാജ് സംഗീതം പകരുന്നു.എഡിറ്റർ- സൂര്യ കുമാരഗുരു.വിതരണം-ഐ എം പി ഫിലിംസ്,പി ആർ ഒ- എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

കത്വയിലെ ഏറ്റുമുട്ടൽ; മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ജമ്മു കശ്മീർ കത്വയിലെ ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലിൽ 5 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു....

സൂപ്പർ ജയന്റ്സ്! ഹൈദരാബാദിന് തോൽവി; ലഖ്നൗവിന്റെ ജയം അ‍ഞ്ച് വിക്കറ്റിന്

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് ജയം. സൺറൈസേഴ് സ് ഹൈദരാബാദിനെ 5 വിക്കറ്റിന് തോൽപ്പിച്ചു. 191 റൺസ് വിജയലക്ഷ്യം 16.1 ഓവറിൽ മറികടന്നു. നിക്കോളാസ്...

‘രേഖാചിത്ര’ത്തെ പുകഴ്ത്തി ഗൗതം മേനോൻ ; ധ്രുവനക്ഷത്രം എപ്പോഴെന്ന് ആരാധകർ

ആസിഫ് അലി അഭിനയിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘രേഖാചിത്ര’ത്തെ പ്രശംസിച്ച് തമിഴ് സംവിധായകൻ ഗൗതം മേനോന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. താൻ അടുത്ത കാലത്ത് കണ്ട...

വിദ്യാർത്ഥികളുടെ മിനിമം യാത്ര നിരക്ക് 5 രൂപയാക്കണം; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക് നീങ്ങുന്നു. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാർത്ഥികളുടെ മിനിമം നിരക്കായ ഒരു രൂപയിൽ നിന്ന്...