കാണാതായ തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം മാൻഹോളിൽ കണ്ടെത്തിയ സംഭവത്തിൽ മുഖ്യപ്രതി ജോമോന്റെ അറസ്‌റ്റ് രേഖപ്പെടുത്തി.മുൻപ് രണ്ടുതവണ കൊലപാതകശ്രമം നടന്നിരുന്നെന്നും കൊലപാതകം ആസൂത്രിതമെന്നും പൊലീസ് പറഞ്ഞു. മുഖ്യപ്രതി ജോമോനെ പിടികൂടിയത് എറണാകുളത്തുവച്ചാണ്. ജോമോൻ മറ്റു പ്രതികൾക്ക് ഗൂഗിൾ പേ വഴി പണം നൽകിയതിന് തെളിവുണ്ടെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് പറഞ്ഞു.മറ്റു പ്രതികളായ മുഹമ്മദ് അസ്‌ലം, വിപിൻ, ആഷിഖ് എന്നിവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. തൊടുപുഴയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ക്വട്ടേഷൻ സംഘാംഗങ്ങളായ ഇവർ മൂന്നു പേരെയും കസ്‌റ്റഡിയിലെടുത്തത്. ജോമോന് ക്വട്ടേഷൻ സംഘത്തെ പരിചയപ്പെടുത്തി നൽകിയത് ആംബുലൻസ് ഡ്രൈവറായ വിപിനാണ്.