ബിജു ജോസഫിന്റെ മൃതദേഹം മാൻഹോളിൽ കണ്ടെത്തിയ സംഭവത്തിൽ മുഖ്യപ്രതി ജോമോന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

കാണാതായ തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം മാൻഹോളിൽ കണ്ടെത്തിയ സംഭവത്തിൽ മുഖ്യപ്രതി ജോമോന്റെ അറസ്‌റ്റ് രേഖപ്പെടുത്തി.മുൻപ് രണ്ടുതവണ കൊലപാതകശ്രമം നടന്നിരുന്നെന്നും കൊലപാതകം ആസൂത്രിതമെന്നും പൊലീസ് പറഞ്ഞു. മുഖ്യപ്രതി ജോമോനെ പിടികൂടിയത് എറണാകുളത്തുവച്ചാണ്. ജോമോൻ മറ്റു പ്രതികൾക്ക് ഗൂഗിൾ പേ വഴി പണം നൽകിയതിന് തെളിവുണ്ടെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് പറഞ്ഞു.മറ്റു പ്രതികളായ മുഹമ്മദ് അസ്‌ലം, വിപിൻ, ആഷിഖ് എന്നിവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. തൊടുപുഴയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ക്വട്ടേഷൻ സംഘാംഗങ്ങളായ ഇവർ മൂന്നു പേരെയും കസ്‌റ്റഡിയിലെടുത്തത്. ജോമോന് ക്വട്ടേഷൻ സംഘത്തെ പരിചയപ്പെടുത്തി നൽകിയത് ആംബുലൻസ് ഡ്രൈവറായ വിപിനാണ്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....