വാളയാറില്‍ അമ്മയും മകനും ഉള്‍പ്പെട്ട രാസലഹരി സംഘം പിടിയിൽ

വാളയാറില്‍ അമ്മയും മകനും ഉള്‍പ്പെട്ട രാസലഹരി സംഘം പിടിയിൽ. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം യുവതി സുഹൃത്തിന്റെ പ്രേരണയാല്‍ ലഹരി ഉപയോഗം തുടങ്ങി, പിന്നീട് മകനെയും കൂടെ കൂട്ടി ലഹരിക്കടത്തിലേക്ക് തിരിയുകയായിരുന്നു.അമ്മ അശ്വതി (46) ബെംഗളൂരുവില്‍ നിന്ന് ലഹരിക്കടത്ത് തുടങ്ങിയത് ഒരു വര്‍ഷം മുമ്പാണെന്ന് എക്‌സൈസ് പറയുന്നു. കൂട്ടുപ്രതിയായ സുഹൃത്ത് മൃദുലിന്റെ പ്രേരണയാലാണ് ലഹരി ഉപയോഗം തുടങ്ങിയത്. പിന്നീട് ലഹരിക്കടത്തിലേക്ക് കടക്കുകയായിരുന്നു.ബെംഗളൂരുവില്‍ നിന്ന് ലഹരി എറണാകുളത്തെത്തിച്ച് ചില്ലറവില്‍പന നടത്തുകയായിരുന്നു പതിവ്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ശേഷമാണ് ലഹരി വില്‍പന തുടങ്ങിയത്. കൂട്ടിന് 21കാരന്‍ മകനെയും ഒപ്പം കൂട്ടി. ഇവര്‍ക്ക് പിന്നില്‍ വന്‍ സംഘമുണ്ടെന്ന് എക്‌സൈസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നും വരുമ്പോള്‍ വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നാണ് എക്‌സൈസ് പിടികൂടിയത്. പ്രതികളുടെ കാറില്‍ നിന്ന് മയക്കുമരുന്ന് ഗുളിക, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സിറിഞ്ച് ഉള്‍പ്പെടെയുള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു.അശ്വതി, മകന്‍ ഷോണ്‍ സണ്ണി, കോഴിക്കോട് എലത്തൂര്‍ സ്വദേശികളായ പി. മൃദുല്‍, അശ്വിന്‍ ലാല്‍ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.അശ്വതിയും മകനും തൃശൂര്‍ സ്വദേശികളാണെങ്കിലും എറണാകുളത്താണ് താമസം. പ്രതികള്‍ സഞ്ചരിച്ച കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

spot_img

Related articles

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം.200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസും ഡാന്‍സാഫും നടത്തിയ...

ചങ്ങനാശേരിയിൽ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് വേട്ട

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് നടത്തുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി ചങ്ങനാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.ചങ്ങനാശ്ശേരി സ്‌റ്റേഡിയത്തിനു സമീപത്തെ വാടക വീട്ടിൽ നിന്ന്...