സഹകരണ എക്‌സ്‌പോ ഏപ്രിൽ 21 മുതൽ 30 വരെ കനകക്കുന്നിൽ

സഹകരണ എക്‌സ്‌പോ മൂന്നാം പതിപ്പ് ഏപ്രിൽ 21ന് കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരുമയുടെ പൂരം എന്ന് പേരിട്ടിരിക്കുന്ന എക്‌സ്‌പോയിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വൈവിധ്യമാർന്ന 400-ൽ പരം ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടാകുമെന്ന് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 70,000 ചതുരശ്ര അടിയിലുള്ള ശീതീകരിച്ച 250-ലധികം പ്രദർശന സ്റ്റാളുകളും വിവിധ ജില്ലകളിൽ നിന്നുള്ള വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കിക്കൊണ്ടുള്ള 12000 ചതുരശ്ര അടിയിലുള്ള ഫുഡ് കോർട്ടും പ്രോഡക്ട് ലോഞ്ചിംഗ്, പുസ്തക പ്രകാശനം എന്നിവയ്ക്കായി പ്രത്യേക വേദിയും, സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം, വികാസപരിണാമങ്ങൾ എന്നിവയും, വിവിധ ജനകീയ പദ്ധതികളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുളള സഹകരണ വകുപ്പിന്റെ പവിലിയനും എക്‌സ്‌പോയിലുണ്ട്. ദേശീയതലത്തിൽ പ്രാധാന്യമുള്ള സഹകരണ സ്ഥാപനങ്ങളുടെയും മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെയും സ്റ്റാളുകളുണ്
ഇന്റർനാഷണൽ കോ-ഓപറേറ്റീവ് അലയൻസിന്റെ അന്താരാഷ്ട്ര സഹകരണ വർഷം 2025- ന്റെ പ്രമേയമായ ‘Co-operatives Build a Better World’ അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, സാംസ്‌കാരിക യുവജന സമ്മേളനങ്ങൾ, കലാപരിപാടികൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏപ്രിൽ 30 വരെയാണ് എക്‌സ്‌പോ. എക്സ്പോയുടെ പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തു.

Leave a Reply

spot_img

Related articles

സിപിഐ സംസ്ഥാന സെക്രട്ടറിയെ വിമർശിച്ച്‌ പാർട്ടി നേതാക്കള്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്

സിപിഐ സംസ്ഥാന സെക്രട്ടറിയെ വിമർശിച്ച്‌ പാർട്ടി നേതാക്കള്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നു. പാർട്ടി നിർവ്വാഹക സമിതിയംഗം കമലാ സദാനന്ദൻ, എറണാകുളം ജില്ലാ സെക്രട്ടറി...

വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല കവർന്ന സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ

ജോലി ചെയ്യുന്ന ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല കവർന്ന സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ. കോഴിക്കോട് പന്തീരാങ്കാവ് മഹാവിഷ്ണു‌ ക്ഷേത്രത്തിലെ മേൽശാന്തി പാലക്കാട് അന്തിയാലൻക്കാട് കപൂർ...

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ്: പ്രവേശനം ആരംഭിച്ചു

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ്: പ്രവേശനം ആരംഭിച്ചു. രണ്ടാം അലോട്ട്‌മെന്റ് അനുസരിച്ച്‌ സംസ്ഥാനത്ത് ഇന്ന് രാവിലെ പത്തുമണി മുതല്‍ പ്ലസ് വണ്‍ പ്രവേശനം നേടാം....

ചരക്ക് കപ്പൽ കത്തിയ സംഭവത്തിൽ ആശങ്ക; കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള

അഴീക്കൽ തുറമുഖത്ത് നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ ചരക്ക് കപ്പൽ കത്തിയ സംഭവത്തിൽ ആശങ്ക തുടരുന്നു എന്ന് കേരള മാരിടൈം ബോർഡ് ചെയർമാൻ...