സഹകരണ നിക്ഷേപ സമാഹരണം ഏപ്രിൽ 3 വരെ

സഹകരണ മേഖലയിൽ നടക്കുന്ന നിക്ഷേപ സമാഹരണ യജ്ഞം ഏപ്രിൽ 3 ന് അവസാനിക്കും. ദേശസാൽകൃത, ഇതര ബാങ്കുകളെക്കാളും കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കും വിധമാണ് നിക്ഷേപ സമാഹരണത്തിൽ പലിശ നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 15 ദിവസം മുതൽ 45 ദിവസം വരെ 6.25 ശതമാനം, 46 ദിവസം മുതൽ 90 ദിവസം വരെ 6.75 ശതമാനം, 91 ദിവസം മുതൽ 179 ദിവസം വരെ 7.25 ശതമാനം, 180 ദിവസം മുതൽ 364 ദിവസം വരെ 7.75 ശതമാനം, ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8.50 ശതമാനം, രണ്ടു വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 8.75 ശതമാനം എന്നതാണ് ഈ കാലയളവിൽ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക്. മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് 50 ശതമാനം (അര ശതമാനം) പലിശ കൂടുതൽ ലഭിക്കും.സംസ്ഥാന വികസനം സഹകരണ മേഖലയിലൂടെ എന്ന മുദ്രാവാക്യം മുൻനിർത്തി മാർച്ച് 5 നാണ് നിക്ഷേപ സമാഹരണം ആരംഭിച്ചത്. 90000 കോടി രൂപയാണ് 45-ാമത് നിക്ഷേപ സമാഹരണ യജ്ഞം വഴി ലക്ഷ്യമിട്ടിരിക്കുന്നത്.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...