സുജിത് ദാസിന് വീണ്ടും നിയമനം; ഇൻഫർമേഷൻ&കമ്മ്യൂണിക്കേഷൻ എസ്പി ആയിട്ട് നിയമനം നൽകി സർ‌ക്കാർ

മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസിന് നിയമനം നൽകി സർക്കാർ ഉത്തരവ്. ഇൻഫർമേഷൻ&കമ്മ്യൂണിക്കേഷൻ എസ്പി ആയിട്ടാണ് നിയമനം. മലപ്പുറം ക്യാമ്പ് ഹൗസിലെ മരം മുറി വിവാദത്തെ തുടർന്നാണ് സുജിത് ദാസിന് സ്ഥാനം നഷ്ടമായത്. ഈ മാസമാദ്യമാണ് സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചിരുന്നത്.പി വി അൻവർ സുജിത് ദാസിന് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നാലെ സുജിത്ദാസിനെ സർവീസിൽ നിന്നും സസ്പെൻ‌‍ഡ് ചെയ്തിരുന്നു. അന്വേഷണം പൂർത്തിയാക്കും മുൻപാണ് സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തിരിച്ചെടുക്കാൻ ശിപാർശ നൽകിയത്. സുജിത് ദാസിന്റെ ശബ്ദരേഖ അടക്കം അൻവർ പുറത്തുവിട്ടിരുന്നു. എം.ആർ അജിത്ത് കുമാറിനൊപ്പം സുജിത് ദാസിന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പി.വി അൻവർ ആരോപിച്ചിരുന്നു.മലപ്പുറം എസ്.പി. ആയിരുന്നപ്പോൾ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കണമെന്ന് പി വി അൻവറിനോട് സുജിത് ദാസ് ഫോണിലൂടെ ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്തായത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നത്. അതേസമയം മെറിൻ ജോസഫിനെ ക്രൈം ബ്രാഞ്ചിൽ നിന്നും മാറ്റി. പോലീസ് പോളിസി എഐജി ആയി പുതിയ നിയമനം നൽകി. എസ്.ദേവമനോഹറിനെ അഡീഷണൽ എക്സൈസ് കമ്മീഷണർ ആയും നിയമിച്ചു

Leave a Reply

spot_img

Related articles

ശിവാനി ജിജിത് നായർ – മലയാള സിനിമക്ക്‌ പുതിയ ഒരു പിന്നണി ഗായിക

സംഗീത പാരമ്പര്യ മുള്ള ഒരു കുടുംബത്തിൽ നിന്നും ഒരു ഗായിക കൂടി മലയാള സിനിമക്ക് സ്വന്തമാകുന്നു. ശിവാനി ജിജിത് നായർ.നിർമ്മാണത്തിലിരിക്കുന്ന ശുക്രൻ, എപ്പോഴും എന്നീ...

തിരുവനന്തപുരം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിൽ തിരിമറി നടത്തിയ ഏജന്‍റിന് സസ്പെൻഷൻ‌

ലക്ഷങ്ങൾ വകമാറ്റിയെന്ന പരാതിയിൽപാളയംകുന്ന് പോസ്റ്റോഫീസ് മുഖേന മഹിളാപ്രധാൻ ഏജന്‍റായി പ്രവർത്തിക്കുന്ന ബിന്ദു. കെ.ആറിന്‍റെ ഏജൻസിയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ബിന്ദുവിന്‍റെ ഏജൻസി...

തൃശൂർ കണ്ണാറയിൽ നീർച്ചാലിൽ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്

തൃശ്ശൂർ കണ്ണാറയിൽ നീർച്ചാലിൽ മൃതദേഹം കണ്ടെത്തി. വീണ്ടശ്ശേരി സ്വദേശി സ്രാമ്പിക്കൽ ഷാജിയാണ് മരിച്ചത്. ഷോക്കേറ്റാണോ മരണം സംഭവിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിന്റെ അരികിൽ നിന്ന്...

ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി.

കമാഖ്യ എക്സ്പ്രസ്സിന്റെ 11എസി കോച്ചുകളാണ് ഞായർ രാവിലെ 11.45 ഓടെ പാളം തെറ്റിയത്.കട്ടക്ക് ജില്ലയിലെ നെർ​ഗുണ്ടി റെയിൽവേ സ്റ്റേഷന് സമീപത്താണ് ട്രെയിൻ...