‘പ്രതി ചെന്താമര ഇടം കൈയ്യൻ’; നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു

നാടിനെ നടുങ്ങിയ നെന്മാറ ഇരട്ട കൊലപാതകം നടന്ന് 58 -ാം ദിവസമാണ് ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ചെന്താമര ലക്ഷ്മിയെ കൊലപ്പെടുത്തുന്നത് നേരിൽ കണ്ട സാക്ഷിയുടെ മൊഴിയാണ് പ്രധാനം.അന്വേഷണ ഘട്ടത്തിൽ സാക്ഷികൾ പലരും കൂറുമാറിയ സാഹചര്യത്തിൽ ഇവരുടെ ഗൂഗിൾ ടൈം ലൈൻ ഉൾപ്പെടെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതി ചെന്താമര ഇടം കൈയ്യൻ ആണെന്നും രണ്ട് കൈകൾക്കും ഒരുപോലെ ശക്തിയുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ശാസ്ത്രീയ തെളിവുകൾ വേഗത്തിൽ ശേഖരിക്കാൻ ആയതാണ് 58 ദിവസത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞത്. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുകയാണ് ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആലത്തൂർ ഡിവൈഎസ്പി എൻ മുരളീധരൻ പറഞ്ഞു.ചെന്താമര എലവഞ്ചേരിയിൽ നിന്നാണ് കൊലപാതകത്തിന് ഉപയോഗിച്ച കൊടുവാൾ വാങ്ങിയതെന്നും, കൊടുവാളിലെ രക്തക്കറയും ചെന്താമരയുടെ വസ്ത്രത്തിലെ രക്തക്കറയുടെ ശാസ്ത്രീയ തെളിവുകളും കോടതിക്കു മുന്നിലെത്തി. തൻറെ കുടുംബം തകരാൻ കാരണം അയൽവാസികളാണെന്ന ചിന്തയും അടങ്ങാത്ത പകയുമാണ് 2019 ൽ സജിത എന്ന യുവതിയെ കൊലപ്പെടുത്തുന്നതിനും ശേഷം ജാമ്യത്തിൽ ഇറങ്ങി സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തിയതിന് പിന്നിലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...