പിണറായി വിജയന്റെ മകളുടെ കമ്പനിക്കെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതം: പ്രകാശ് കാരാട്ട്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിക്കെതിരായ ഇപ്പോഴത്തെ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പ്രകാശ് കാരാട്ട് പറഞ്ഞു. കോടതി ഉത്തരവനുസരിച്ചാണ് അന്വേഷണമെങ്കില്‍ മാത്രം അംഗീകരിക്കാമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. പ്രതിപക്ഷത്തിനെതിരായ എല്ലാ കേന്ദ്ര അന്വേഷണത്തെയും സിപിഎം എതിര്‍ക്കുന്നു. കോണ്‍ഗ്രസ് കേന്ദ്ര നീക്കത്തെ അനുകൂലിക്കുന്നത് നിര്‍ഭാഗ്യകരമെന്നും കാരാട്ട് വ്യക്തമാക്കി. മാസപ്പടി കേസില്‍ വീണ വിജയന്റെ കമ്പനിക്കെതിരായ അന്വേഷണത്തെയാണ് പ്രകാശ് കാരാട്ട് തള്ളിയത്.

കേന്ദ്ര സര്‍ക്കാരുകള്‍ പ്രതിപക്ഷത്തിനെതിരെ നടത്തുന്നത് രാഷ്ട്രീയ നീക്കമാണെന്നും പ്രകാശ് കരാട്ട് പറഞ്ഞു. ഇതില്‍ നയം വ്യക്തമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഏതു പ്രതിപക്ഷ സര്‍ക്കാരിനോ ഏത് മുഖ്യമന്ത്രിക്കോയെതിരെ നീക്കം നടത്തിയാലും ഞങ്ങള്‍ എതിര്‍ക്കും. അത് പിണറായി വിജയനായാലും സിദ്ധരാമയ്യ, കെജ്രിവാള്‍, ഹേമന്ദ് സോറന്‍ എന്നിവരായാലും ഞങ്ങള്‍ എതിര്‍ക്കും. കാരണം ഇഡി എന്നാല്‍ സര്‍ക്കാരിന്റെരാഷ്ട്രീയ ആയുധമാണ്. കേരളത്തില്‍ എപ്പോള്‍ ഇഡി അന്വേഷണം വന്നാലും കോണ്‍ഗ്രസ് അതിനെ അനുകൂലിക്കും.എല്ലാവരും ചേര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇത്തരം കേസുകളെടുക്കരുതെന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. അന്വേഷണം നടക്കണമെങ്കില്‍ കോടതി നിര്‍ദ്ദേശിക്കുന്നതിന് അനുസരിച്ചുള്ള അന്വേഷണമാണ് വേണ്ടതെന്ന് എന്നദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

ഐ എം വിജയൻ പോലീസ് സേനയിൽ നിന്നും വിരമിക്കുന്നു

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ പോലീസ് സേനയിൽ നിന്നും വിരമിക്കുന്നു. 1987ല്‍ പൊലീസ് കോണ്‍സ്റ്റബിളായി സർവ്വീസിൽ കയറിയ വിജയൻ ഈ മാസം...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും.രാവിലെ 8ന് കൊടിക്കൂറ പൂജയും 9നും 9.30നും മദ്ധ്യേ കൊടിയേറ്റും നടക്കും.10ന് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നില്‍ തയാറാക്കുന്ന...

6 വയസ്സ് കാരി കുഴഞ്ഞുവീണ് മരിച്ചു

പാലായ്ക്ക് സമീപം ഇടപ്പാടിയിൽ 6 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും ഏകമകൾ ജുവാന സോണിയാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിനിയായിരുന്നു....

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ. സിവിൽ സപ്ലൈസ് പുറത്തുവിട്ട കണക്കാണിത്.ജാർഖണ്ഡ്, ബിഹാർ, ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിൽ...