പെരുന്നാളിന് അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടി

അമ്പലപ്പുഴയിൽ പെരുന്നാളിന് അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടി. കഴിഞ്ഞ ദിവസം രാത്രിയിൽ അമ്പലപ്പുഴ വളഞ്ഞ വഴിയിലാണ് സംഭവം. ചെറിയ പെരുന്നാളിന്‍റെ ഭാഗമായി ഇറച്ചിക്കടയിലെത്തിച്ച പോത്ത് തൊഴിലാളികളുടെ കൈയിൽ നിന്ന് വിരണ്ടോടുകയായിരുന്നു. ഈ സമയം ഇറച്ചിക്കടക്ക് മുന്നിലും വളഞ്ഞ വഴി ജംഗ്ഷനിലുമായി നൂറു കണക്കിന് ആളുകളുണ്ടായിരുന്നു. കെട്ടിയിട്ട സിമന്‍റ് കട്ടയുമായാണ് പോത്ത് ഓടിയത്.ഓടുന്നതിനിടെ ഒരു ബൈക്ക് പോത്ത് ഇടിച്ചിട്ടു.ഇതോടെ നാട്ടുകാരും പ്രദേശത്തുള്ളവരും ഭയന്ന് ചിതറിയോടി.ഒടുവിൽ മണിക്കൂറുകൾക്കു ശേഷമാണ് പോത്തിനെ പിടികൂടിയായത്.സമീപത്തെ സർവീസ് സ്റ്റേഷന്‌റെ വാട്ടർ ടാങ്കർ വീണ പോത്തിനെ അറവുശാലയിൽ നിന്നെത്തിയവർ സാഹസികമായി പിടികൂടി കെട്ടിയിട്ടു.പിന്നീട് മറ്റൊരു സ്ഥലത്തെത്തിച്ച് അറക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...