വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ചു

വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറച്ചത്. ദില്ലിയിൽ പുതുക്കിയ റീട്ടെയിൽ വിൽപ്പന വില ഇപ്പോൾ 1,762 രൂപയാണ്.ചെന്നൈയിൽ വില 1921.50 ആയി.കൊച്ചിയിൽ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകൾ ലഭിക്കുക.

ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെ എൽപിജിയെ ആശ്രയിക്കുന്നവര്‍ക്ക് ഈ ക്രമീകരണം കുറച്ച് ആശ്വാസം നൽകും.ആഗോള അസംസ്കൃത എണ്ണ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളും മറ്റ് സാമ്പത്തിക ഘടകങ്ങളും കാരണം എല്‍പിജി വിലകൾ പതിവായി പുതുക്കാറുണ്ട്.വാണിജ്യ എൽപിജി നിരക്കുകളിൽ പതിവായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ഗാർഹിക പാചകത്തിന് ഉപയോഗിക്കുന്ന ഗാർഹിക എല്‍പിജി വില മാറ്റമില്ലാതെ തുടരുകയാണ്.കഴിഞ്ഞ മാസം, 2025 മാർച്ച് ഒന്നിന് പ്രധാന നഗരങ്ങളിൽ വാണിജ്യ എല്‍പിജി സിലിണ്ടർ വില ആറ് രൂപ വർധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ ഏഴ് രൂപ കുറച്ചതിന് ശേഷമായിരുന്നു ഈ വർധനവ്. ഇപ്പോൾ വീണ്ടും വില കുറഞ്ഞിരിക്കുകയാണ്.വിപണിയിലെ തുടർച്ചയായ ചാഞ്ചാട്ടമാണ് ഇത് പ്രതിഫലിപ്പിക്കുന്നു.ഗാർഹിക ഉപഭേക്താക്കളെ സംബന്ധിച്ച് വില കൂടിയില്ല എന്നത് മാത്രമാണ് ആശ്വാസം.

Leave a Reply

spot_img

Related articles

ചലോ ദില്ലി റാലിയിലേക്ക് എല്ലാവരെയും ക്ഷണിച്ച്‌ രാഹുല്‍ ഗാന്ധി

ജനാധിപത്യത്തെയും ഭരണഘടനയെയും നെഞ്ചിലേറ്റുന്ന ഓരോ പൗരനും പ്രതിപക്ഷ ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന "ചലോ ദില്ലി'ബഹുജന പ്രക്ഷോഭ റാലിയിലേക്ക് എത്തണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.നവംബർ...

നവംബർ 1 ന് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്ക് രാംലീല മൈതാനം സജ്ജം: കനത്ത സുരക്ഷ

നവംബർ 1 ന് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്കു വേദിയാകുന്ന ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പൂർത്തിയാകുന്നു. മുതിർന്ന പ്രതിപക്ഷനേതാക്കള്‍ നേരിട്ടെത്തിയാണ് സജ്ജീകരണങ്ങള്‍...

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം .മരം വീണും വൈദ്യുതാഘാതമേറ്റും വിവിധ സ്ഥലങ്ങളിലായി അഞ്ച് സ്ത്രീകളുള്‍പ്പെടെ എട്ട് പേർ മരിച്ചു.നിലവില്‍ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും...

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ . ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയയിൽ...