‘സംഗീത പരിപാടിയുടെ പേരില്‍ നിജുരാജ് കബളിപ്പിച്ചു’ ; വിശദീകരണവുമായി ഷാന്‍ റഹ്‌മാന്‍

ഉയിരെ സംഗീത പരിപാടിയുടെ പേരില്‍ നിജുരാജ് തന്നെയും സംഘത്തെയും കബളിപ്പിച്ചെന്ന് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. തന്റെ മാനേജര്‍ എന്നുളള നിലക്ക് വ്യാജ പ്രചരണം നടത്തി. പാര്‍ട്ട്ണര്‍ ആകാമെന്ന് പറഞ്ഞ് വന്ന നിജു പിന്നീട് ലാഭവിഹിതം ആവശ്യപ്പെട്ടെത്തി. ആകെ തന്ന അഞ്ച് ലക്ഷം രൂപ തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി തിരികെ വാങ്ങിയെന്നും ഷാന്‍ റഹ്‌മാന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.ഇറ്റേണല്‍ റേ പ്രൊഡക്ഷന്‍സ് തന്റെയും ഭാര്യയുടെയും സംരംഭമാണ്. ഇറ്റേണല്‍ റേ പ്രൊഡക്ഷന്‍സ് 2024ല്‍ ദുബായില്‍ ഉയിരേ എന്ന പേരില്‍ ഒരു ഷോ ചെയ്തു. ഷോ വിജയമായിരുന്നു. അതുപോലൊരു ഷോ നമ്മുടെ നാട്ടില്‍ ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് കൊച്ചിയില്‍ ഉയിരേ ചെയ്യാം എന്ന് തീരുമാനിക്കുന്നത്. ഇനിനായി പ്രൊഡക്ഷന്‍ കമ്പനികളില്‍ നിന്ന് കൊട്ടേഷനെടുക്കണം. അങ്ങനെ വന്ന ഒരു കമ്പനിയായിരുന്നു നിജുരാജ് സിഇഒ ആയുള്ള ഉദയപ്രൊ. എന്നാല്‍ വിചാരിച്ച രീതിയില്‍ പരിപാടിക്കായി ഞങ്ങള്‍ക്ക് സ്‌പോണ്‍സര്‍മാരെ കിട്ടിയില്ല. അങ്ങനെയിരിക്കെ ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചെറിയ രീതിയില്‍ ഷോ ചെയ്യാമോ എന്ന രീതിയിലുള്ള അന്വേഷണം വന്നു. അത് ചെയ്യാമെന്ന് തീരുമാനമായി. തുടര്‍ന്ന് ചെറിയ രീതിയിലാണ് ഷോ ചെയ്യന്നതെന്നും സഹകരണം വേണ്ടെന്നും ഉദയ പ്രോയുടെ സിഇഒയെ വിളിച്ച് അറിയിച്ചു. തനിക്ക് ഔറോറ എന്റര്‍ടെന്‍മെന്റ്‌സ് എന്ന മറ്റൊരു കമ്പനിയുണ്ടെന്നും 25 ലക്ഷം രൂപ ഇന്‍വെസ്റ്റ് ചെയ്യാന്‍ തയാറാണെന്നും നിജുരാജാണ് പറഞ്ഞത്. കൂടാതെ പ്രൊഡക്ഷനും നോക്കിക്കൊള്ളാമെന്ന് പറഞ്ഞു. – ഷാന്‍ വ്യക്തമാക്കി.നിജുരാജിനെ വിശ്വസിച്ച് മുന്നോട്ട് പോയി ഷോ അനൗണ്‍സ് ചെയ്തുവെന്നും എന്നാല്‍ നിജോയുടെ ഭാഗത്ത് നിന്ന് ഒരു എഗ്രിമെന്റോ അഡ്വാന്‍സ് പേയ്‌മെന്റോ ഇല്ലയിരുന്നുവെന്നും ഷാന്‍ പറയുന്നു. തങ്ങള്‍ ഒരു കരാര്‍ ഡ്രാഫ്റ്റ് ചെയ്ത് അയച്ചു കൊടുത്തുവെന്നും തുടര്‍ന്ന് ജനുവരി 16ാം തിതിയതി ഒരു അഞ്ച് ലക്ഷം തങ്ങളുടെ അക്കൗണ്ടിലേക്ക് ഇട്ടുവെന്നും ഷാന്‍ വെളിപ്പെടുത്തി. ഈ തുകയെ പറ്റി അദ്ദേഹം എവിടെയും പറഞ്ഞില്ല. ഷോയുടെ തലേ ദിവസമാണ് പ്രൊഡക്ഷന്‍ കമ്പനി തന്നെ മാറിയെന്ന കാര്യം മനസിലായത്. പുതിയ പ്രൊഡക്ഷന്‍ കമ്പനിയെ അദ്ദേഹം സമീപിച്ചത് ഷാന്‍ റഹ്‌മാന്റെ പ്രൊഡക്ഷന്‍ മാനേജന്‍ എന്ന് പറഞ്ഞാണ് സമീപിച്ചത്. അവിടെ ഡ്രോണ്‍ പറത്താനുള്ള അനുമതിയില്ല എന്നും ഞങ്ങളില്‍ നിന്ന് മറച്ചു വച്ചു – ഷാന്‍ റഹ്‌മാന്‍ ആരോപിച്ചു. ആകെ തന്ന അഞ്ച് ലക്ഷം രൂപ തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി തിരികെ വാങ്ങിയെന്നും പാര്‍ട്ട്ണര്‍ ആകാമെന്ന് പറഞ്ഞ് വന്ന നിജു പിന്നീട് ലാഭവിഹിതം ആവശ്യപ്പെട്ടെത്തിയെന്നും ഷാന്‍ പറയുന്നു

Leave a Reply

spot_img

Related articles

ക്ഷേത്ര പരിപാടിയിൽ വിപ്ലവഗാനം പാടിയ സംഭവത്തില്‍ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടയ്ക്കല്‍ ദേവീ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ നടന്ന ഗാനമേളയില്‍ വിപ്ലവഗാനം പാടിയ സംഭവത്തില്‍ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കുമാറിന്‍റെ...

അരുവിക്കരയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി 6 വയസുകാരൻ മരിച്ചു.

അരുവിക്കര മലമുകളില്‍ അദ്വൈത് (6) ആണ് മരിച്ചത്.വീട്ടിലെ റൂമിലെ ജനലില്‍ ഷാള്‍ കൊണ്ട് കളിച്ചപ്പോള്‍ അബദ്ധത്തില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങിയാണ് അപകടമുണ്ടായത്.കുട്ടിയെ ഉടൻ തന്നെ...

മുനമ്പത്തെ 610 കുടുംബങ്ങളുടെയും റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കും വരെ സമരം തുടരുമെന്ന് ഭൂസംരക്ഷണ സമിതി

പുതിയ സംഭവവികാസങ്ങള്‍ രാഷ്ട്രീയ മാറ്റത്തിന്റെയും തുടക്കമാണ്. ആരാണ് ഒറ്റുകാർ എന്നു ബോദ്ധ്യമായ സാഹചര്യത്തില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്ന് സമിതി ചെയർമാൻ ജോസഫ് റോക്കി പറഞ്ഞു....

മധ്യപ്രദേശില്‍ ക്രൈസ്തവ പുരോഹിതർ ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ

ക്രിസ്തുമസ് ആകുമ്പോൾ കേക്കുമായി കേരളത്തിലെ അരമനകള്‍ കയറിയിറങ്ങുന്ന പല പേരിലറിയുന്ന സംഘപരിവാറുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.അവരാണ് ഗ്രഹാം സ്റ്റെയ്ൻസ് എന്ന മിഷണറിയെയും...