‘വഖഫ് ഭേഗഗതി ബില്ലിനെതിരെ കേരള എംപിമാർ; പ്രതിപക്ഷത്തിന് വോട്ട് ബാങ്കാണ് പ്രധാനമെന്ന് അമിത് ഷാ

വഖഫ് നിയമഭേഗഗതി ബില്ലിന്മേലുള്ള ചർച്ച ലോക്സഭയിൽ തുടരുകയാണ്. ബില്ലിലൂടെ മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്താൻ ശ്രമമെന്ന് സിപിഐഎം അംഗം കെ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. വഖഫ് ബില്ലിന് എതിരെ നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലിലാകുമെന്ന് സുരേഷ് ഗോപിയും മറുപടി നൽകി. ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുന്നുവെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.പ്രതിപക്ഷത്തിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നാണ് ലോക്സഭയിൽ അമിത് ഷായുടെ പ്രതികരണം. വഖഫ് ബിൽ മുസ്ലിം വിരുദ്ധമല്ലെന്നും ബില്ലിന്റെ പേരിൽ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.നിങ്ങളുടെ വഖഫിലേക്ക് ഒരു അമുസ്ലിങ്ങളും വരില്ല. ഇസ്‌ലാമിക ആരാധനാലയങ്ങള്‍ നിയന്ത്രിക്കാനല്ല അമുസ്ലിംങ്ങളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത്.ന്യൂനപക്ഷങ്ങളുടെ പൈസ കട്ടെടുക്കുന്നവരെ പിടികൂടാൻ കൂടിയാണ് പുതിയ ബില്ല്. ദാനംകിട്ടിയ ഭൂമിയാണ് വഖഫ്, ആ വസ്തുവകകളുടെ പരിപാലനത്തിനാണ് വഖഫ് ബോര്‍ഡ്. മുസ്ലിം സമുദായങ്ങളുടെ നേട്ടങ്ങൾക്കായാണ് ഈ ബില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടെയാണ് വഖഫ് നിയമഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ആരാധനാലയങ്ങൾ നിയന്ത്രിക്കാനല്ല, വഖഫ് ഭൂമികൾ നിയന്ത്രിക്കാൻ മാത്രമാണ് ബില്ലെന്നും ബിൽ അവതരണം നടത്തി ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. ബിൽ അവതരണത്തിൽ തടസ്സവാദവുമായി രംഗത്തെത്തിയ പ്രതിപക്ഷം, ബിൽ സമൂഹത്തെ വിഭജിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി.നിയമനിർമാണത്തെ കേന്ദ്രം അട്ടിമറിക്കുന്നെന്ന് കെ സി വേണുഗോപാലും പുതിയ വ്യവസ്ഥകൾ ഉൾക്കൊള്ളിക്കാൻ ജെപിസിയ്ക്ക് അധികാരമില്ലെന്ന് എൻ കെ പ്രേമചന്ദ്രനും പറഞ്ഞു. ഭേദഗതി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തോടെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി നൽകി.ബിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നതെന്ന് ലോക്സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയും മുസ്ലിം സമൂഹത്തിന്റെ ഭൂമി തട്ടിയെടുക്കാനാണ് ശ്രമമെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ആരോപിച്ചു. ബില്ലിനെ ഇന്ത്യാ സഖ്യത്തിലെ കക്ഷികൾ എതിർത്തു. എൻഡിഎ കക്ഷികളായ ടിഡിപിയും ജെഡിയുവും ബില്ലിനെ അനുകൂലിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....