മൂന്നര വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു

കോഴിക്കോട് മൂന്നര വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടാനെത്തിയ കുഞ്ഞിനെയാണ് അമ്മ ഉപേക്ഷിച്ചത്.കുഞ്ഞിനെ ശരീരത്തിൽ ഗുരുതര പരിക്കുകളോടെയായിരുന്നു ആശുപത്രിയിൽ എത്തിച്ചിരുന്നത്.അതേസമയം കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് കുഞ്ഞിന്റെ പിതാവിന്റെ സഹോദരൻ വ്യക്തമാക്കി. കുട്ടിയുടെ അച്ഛൻ മാനന്തവാടി സ്വദേശി നേരത്തെ മരിച്ചിരുന്നു. ആന്ധ്ര സ്വദേശിയായ യുവതിയെമാനന്തവാടി സ്വദേശി വിവാഹം കഴിക്കുകയായിരുന്നു. ഉമ്മയും ഉപേക്ഷിച്ചതോടെ കുഞ്ഞ് അനാഥയായിരിക്കുകയാണ്. അതേസമയം രണ്ടാമത്തെ കുഞ്ഞിനെ യുവതി വിറ്റുവെന്ന് പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. നിലവിൽ പൊലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്.

Leave a Reply

spot_img

Related articles

ടി പി എം സാഹീർ അന്തരിച്ചു

കോഴിക്കോട് സൗത്ത് മുൻ എം എൽ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി പി എം സാഹീർ (83) അന്തരിച്ചു.ഭാര്യ: മുൻ...

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല.മരുന്ന് കുറിപ്പടി ഇല്ലാതെ വേദനസംഹാരികളോ സിറിഞ്ചോ വിൽക്കരുതെന്ന്...

ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തി’; മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

ദില്ലി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ളസ് ടു വിദ്യാർത്ഥിനി മാളവിക ആർ തീക്കാടനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ഫേസ്ബുക്ക് ലൈവിലൂടെ...

അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വീട്ടുവളപ്പില്‍

സിക്കിമിലെ നാംചി ജില്ലയിലുള്ള സമർഡുങ്ങിൽ നിർമ്മാണത്തിലിരിക്കുന്ന NHPC ടീസ്റ്റ സ്റ്റേജ്-VI ജലവൈദ്യുത പദ്ധതിയുടെ 'ഹെഡ് റേസ് ടണലിൽ' (HRT) സംഭവിച്ച സ്ഫോടനത്തിൽ മരിച്ച മലയാളി...