വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കും; എം.കെ സ്റ്റാലിന്‍

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വഖഫ് ബില്ലില്‍ പ്രതിഷേധിച്ചാണ് സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള ഡി.എം.കെ എം.എല്‍.എമാര്‍ കറുത്ത ബാഡ്ജണിഞ്ഞാണ് ഇന്നലെ നിയമസഭയില്‍ എത്തിയത്. വലിയ എതിര്‍പ്പുകള്‍ ഉള്ളപ്പോഴും പുലര്‍ച്ചെ രണ്ട് മണിക്ക് സഖ്യകക്ഷികളുടെ പിന്തുണയോടെ വഖഫ് ബില്‍ പാസാക്കിയത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.

ബില്‍ ഇന്ത്യയുടെ അഖണ്ഡതക്കെതിരായ നീക്കമാണ്. നിരവധി രാഷ്ട്രീയപാര്‍ട്ടികളാണ് വഖഫ് ബില്ലിനെ എതിര്‍ത്തത്. 232 പാര്‍ലമെന്റ് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. 288 പേര്‍ അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു. ബില്ലിനെ എതിര്‍ക്കുന്ന അംഗങ്ങളുടെ എണ്ണം ഉയര്‍ന്നിട്ടും ഭേദഗതികളില്ലാതെയാണ് ബില്‍ പാസാക്കിയത്. ഇതിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടിൽ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടിൽ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ .സർക്കാർ സമഗ്രമായ ചർച്ചയ്ക്ക് സന്നദ്ധത...

രാജ്യതലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രതിഷേധ സമരം ശക്തമാകുന്നു

രാജ്യതലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രതിഷേധ സമരം ശക്തമാകുന്നു .ഇന്നലെയുണ്ടായ സംഘർഷത്തില്‍ സ്പെഷ്യല്‍ കമ്മീഷ്ണറും ഡിസിപിമാരും അടക്കം അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 118 പോലീസുകാർക്ക്...

സിക്കിം തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലില് മരണം ഏഴ് ആയി; കുടുങ്ങിയ 20 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു

സിക്കിം തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലില് മരണം ഏഴ് ആയി. തുരങ്കത്തിനുള്ളില് കുടുങ്ങിയ 20 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.നാംചി ജില്ലയിലെ സമർഡംഗ്, ജോലുങ്‌ജെ പ്രദേശത്ത്...

കോക്രോച്ച്‌ ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചില്‍ സംഘർഷം

കോക്രോച്ച്‌ ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചില്‍ സംഘർഷം.സിജെപിയുടെ ചലോ സൻസദ് മാർച്ച്‌ പോലീസ് തടഞ്ഞതോടെയാണ് ജന്തർ മന്തർ യുദ്ധക്കളമായി മാറിയത്.ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ...