നിരക്ക് കുറച്ച് സാമ്പത്തിക വർഷത്തെ ആദ്യ പണനയം ആർബിഐ പ്രഖ്യാപിച്ചു.അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ കാല്‍ ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് ആറ് ശതമാനമായി.പണപ്പെരുപ്പം കുറയുന്ന സാഹചര്യവും അനിവാര്യമായ വളർച്ചയും കണക്കിലെടുത്താണ് തുടർച്ചയായി രണ്ടാം തവണയും നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായത്. നടപ്പ് സാമ്ബത്തിക വർഷത്തെ വളർച്ചാ അനുമാനം 6.70 ശതമാനത്തില്‍നിന്ന് 6.50 ശതമാനമായി കുറയ്ക്കുകയും ചെയ്തു. നിക്ഷ്പക്ഷം(ന്യൂട്രല്‍) എന്നതില്‍നിന്ന് ഉള്‍ക്കൊള്ളാവുന്നത്(അക്കമോഡേറ്റീവ്) എന്നതിലേയ്ക്ക് ആർബിഐ നയം മാറ്റിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ട്രംപിന്റെ താരിഫ് നയം മൂലം ആഗോള തലത്തില്‍ ഉണ്ടായേക്കാവുന്ന സാമ്ബത്തിക ദുർബലാവസ്ഥകൂടി കണക്കിലെടുത്താണ് തീരുമാനം.