ബീഹാറിൽ ഇടിമിന്നലേറ്റ് 13 പേർ മരിച്ചു. ബെഗുസരായി, ദർഭംഗ, മധുബനി, സമസ്തിപുർ എന്നീ നാലു ജില്ലകളിലായാണ് ഇടിമിന്നലേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെഗുസരായിയിൽ അഞ്ചുപേരും ദർഭംഗയിൽ നാലുപേരുമാണ് ഇടിമിന്നലേറ്റ് മരിച്ചത്. മധുബനിയിൽ മൂന്നുപേരും സമസ്തിപുരിൽ ഒരാളും മരിച്ചു.ബുധനാഴ്ച രാവിലെ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും ഈ ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനേ തുടർന്നാണ് ഇടിമിന്നലേറ്റുള്ള മരണമുണ്ടായത്. സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാൻ ആളുകൾ ദുരന്തനിവാരണ വകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 2023ൽ മാത്രം 275 പേരാണ് ബിഹാറിൽ ഇടിമിന്നലേറ്റ് മരിച്ചത്.